For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏകാന്തതയെ അതിജയിക്കാം

|

സമൂഹത്തിലെ വൈഷമ്യങ്ങളും സ്വയം മെനയുന്ന ഏകാന്തതകളും എന്നിങ്ങനെ പലകാരണങ്ങളാല്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ അഭിമുഖീകരിക്കാറുണ്ട്. അവയെ തരണം ചെയ്യാന്‍ ഏതാനും വഴികള്‍ ഇതാ.

പല അവസരങ്ങളിലും നമ്മള്‍ തനിച്ചാവുന്നു എന്നത് നമ്മുടെ ന്യൂനതയല്ല എന്ന് തിരിച്ചറിയണം. ജീവിതഗതിയെ സ്വാധീനിക്കുന്ന അവസ്ഥാന്തരങ്ങള്‍ ഉണ്ടാകുന്പോള്‍ ആളുകള്‍

Loneliness

പൊതുവെ ഏകാന്തതയോട് പ്രതിപത്തി കാണീക്കുന്നു. പുതിയ വഴികളും ശൈലികളും തിരയുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അതുമായി സമരസപ്പെടുന്ന വ്യക്തികളെ കണ്ടെത്താനായില്ല എന്ന് വരാം.

സ്വാഭാവികമായ ഏകാന്തതയെയും വിജനതയോടുള്ള പ്രതിപത്തിയെയും വേര്‍തിരിച്ചറിയണം.തനിച്ചാവുന്നതിനെ ഇഷ്ടപ്പെടുന്നതൊ ഇഷ്ടപ്പെടാത്തതൊ ആയ രണ്ട് തലങ്ങളുണ്ട്. അടുത്തിടപഴകാന്‍ അനുയോജ്യരായ വ്യക്തികള്‍ നിങ്ങള്‍ക്കായ് വെളിയില്‍ കാത്തുനില്‍ക്കുന്നുണ്ട് എന്ന്ഓര്‍ക്കുക.

സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ നിങ്ങളുടെ ചിന്തകളും അനുഭവങ്ങളും പങ്ക് വെക്കുന്നതില്‍ താല്‍പര്യം കണ്ടെത്തുക. നിങ്ങളുടെ ഏകാന്തവാസത്തിന് ഒരുപരിധി വരെ അത് സഹായകമായേക്കാം. സമാന ചിന്താഗതിയും മനോവ്യാപാരങ്ങളുമുള്ളവരോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നതും സംശയനിവാരണം നടത്തുന്നതും നല്ലതാണ്.

നിങ്ങളറിയുന്നവരുമായി ഇടപഴകാന്‍ താല്‍പര്യം കാണിക്കണം. അവരുടെ സാന്നിദ്ധ്യം ആഗ്രഹിക്കാത്ത സാഹചര്യങ്ങളില്‍ പോലും. വ്യക്തികളുമായുള്ള സഹവാസം സൌഹൃദത്തിന്‍റെ വ്യാപ്തി വിപുലമാക്കാന്‍ സഹായകമാകും.

നിങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് നല്ല പ്രവണതയല്ല. കുറച്ച്മാത്രം സംസാരിച്ച് നല്ലൊരു ശ്രോതാവാകുന്നതാണ് ഉത്തമം. അതുവഴി ആളുകളെ തന്നിലേക്കാകര്‍ഷിക്കാനും വ്യക്തിബന്ധങ്ങള്‍ക്ക് ആഴവും പരപ്പും ലഭിക്കാനും അതിടയാക്കും.

കര്‍മ്മനിരതനാവുക. സാമൂഹികമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കണം. കായികമോ അല്ലാത്തതോ ഏത് കര്‍മ്മങ്ങളിലും നിഷ്ക്രിയനാവാതെ പങ്കെടുക്കുക.

മനസ്സിന്‍റെ തടസ്സവാദങ്ങളെ അവഗണിച്ച് സമൂഹമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുക. ആളുകളുമായ് അടുക്കാനും ഇടപഴകാനും നിങ്ങളുടെ ഭാഗത്ത്നിന്ന് ശ്രമമുണ്ടാകണം. അവര്‍ തന്നിലേക്ക് വരട്ടെ എന്ന വിമുഖതയും വാശിയും ഒഴിവാക്കണം.

കുടുംബബന്ധങ്ങളില്‍ താല്‍പര്യം കാണിക്കണം. നിങ്ങളുടെ പൂര്‍വ്വ നിലപാടുകള്‍ ഒരുപക്ഷെഅവയെ അവഗണിക്കുന്നവയായിരിക്കാം. പുതിയ സമീപനം അവരെ മാറിച്ചിന്തിക്കാന്‍ പ്രേരിതമായേക്കാം. കൂട്ടുകാരുമായ് സഹവസിക്കുകയും പുതിയ ബന്ധങ്ങള്‍ വളര്‍ത്തുകയും വേണം.

സമൂഹമദ്ധ്യത്തില്‍ ഇറങ്ങിച്ചെല്ലാന്‍ സ്വയം മുന്‍ കൈ എടുക്കണം. അതിലൂടെ ലഭിക്കുന്ന അനുഭവങ്ങളും അനുഭൂതികളും വിലപ്പെട്ടതാണ്. തീരുമാനിച്ചുറച്ച കാര്യങ്ങളില്‍ നിന്ന് പിന്മാറാതെ അവ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം.

പ്രത്യേകിച്ച് ഒരു പരിഹാരവുമില്ലാത്ത ചെറിയ കുറവുകളേയും പിഴവുകളെയും അവഗണിക്കുക. പകരം അവരുടെ വേഷഭൂഷാദികളിലോ പെരുമാറ്റത്തിലോ ഉള്ള നല്ല വശങ്ങളെ പ്രകീര്‍ത്തിക്കുക. അതാണവര്‍ നിങ്ങളില്‍ നിന്ന് കാംക്ഷിക്കുന്നത്.

പ്രശംസിക്കുന്പോള്‍ അതിഭാവുകത്വമില്ലാതെ ലളിത ഭാഷയില്‍ പറയണം. അപരിചിതത്വത്തിന്‍റെയും അകല്‍ച്ചയുടെയും മഞ്ഞുരുകാന്‍ അതാണ് നല്ലത്. നിങ്ങളൊരു നിത്യവിമര്‍ശകനല്ലെന്ന തിരിച്ചറിവ് ആളുകളെ നിങ്ങളിലേക്കാകര്‍ഷിക്കാന്‍ ഉതകുന്ന വലിയൊരു പ്ലസ് പോയിന്‍റാണത്.

Read more about: relationship ബന്ധം
English summary

Loneliness, people, Society,

Realize that we all get lonely. It doesn't mean there is anything wrong with you. People particularly prone to loneliness during major life transitions, especially ones made for the better. If you're changing in ways such as exploring new alternatives and paths for yourself, you're bound to get a little lonely as you look for people who share your new interests and thoughts.
X
Desktop Bottom Promotion