Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വിവാഹബന്ധം ശക്തിപ്പെടുത്തുന്ന ഘടകങ്ങള്‍

Posted by:
Updated: Thursday, July 26, 2012, 15:30 [IST]

07 26 Factors Bond Marriage
 

ബോളിവുഡിലെ ആദ്യ സൂപ്പര്‍ സ്റ്റാറെന്ന വിശേഷണം ലഭിച്ച രാജേഷ് ഖന്ന ഓര്‍മയായിട്ട് അധികമായില്ല. കാക്കാ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന രാജേഷ് ഖന്നയുടെ മരണം മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ വകുപ്പും കുറച്ചൊന്നുമായിരുന്നില്ല.

രാജേഷ് ഖന്നയുടെ പഴയതും പുതിയതുമായ പ്രണയങ്ങള്‍ ആഘോഷിച്ച മാധ്യമങ്ങള്‍ ഒരു കാര്യം എടുത്തു പറഞ്ഞു. അഅകന്നു താമസിക്കുകയായിരുന്ന ഭാര്യയും പ്രശസ്ത നടിയുമായ ഡിമ്പിള്‍ കപാഡിയ കുറച്ചുകാലമായി ഖന്നയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നുവത്രെ.

വിവാഹം എന്ന ബന്ധത്തിന്റെ ശക്തി തന്നെയാണ് ഇവിടെ കാണുന്നത്. വേര്‍പിരിഞ്ഞാണ് ജീവിച്ചിരുന്നതെങ്കിലും നിയമപരമായി ഇവര്‍ വിവാഹമോചിതരായിരുന്നില്ല. എന്നാല്‍ ഡിമ്പിളിനെ തിരികെയെത്തിച്ചത് ഈയൊരു കാര്യം മാത്രമായിരുന്നെന്നു പറയാനാവില്ല.

വിവാഹത്തോടെ അദൃശ്യമായ ഒരു ബന്ധം ദമ്പതിമാര്‍ക്കിടിയില്‍ വളരുന്നുണ്ടെന്നതിന് അടിവരയിടുന്ന കാര്യങ്ങളാണ് ഡിമ്പിളിനെ രാജേഷ് ഖന്നയുടെ അടുത്തെത്തിച്ചത്. ക്യാന്‍സര്‍ ബാധിച്ച് മരണക്കിടക്കയിലായ ഖന്നയെ മറ്റു വസ്തുതകളെല്ലാം മറന്ന് സ്വീകരിക്കാനുള്ള മനസും ഇവര്‍ കാണിച്ചു. ഈ അദൃശ്യമായ ബന്ധത്തിന് അടിവരയിടുന്ന പല കാര്യങ്ങളുമുണ്ട്.

എന്തൊക്കെ സ്വരച്ചേര്‍ച്ചക്കുറവുണ്ടെങ്കിലും തനിക്കൊരു കൂട്ട് എന്ന സ്ഥാനമാണ് വിവാഹബന്ധത്തിലൂടെ പങ്കാളികളുടെ ഉള്ളിലുണ്ടാകുന്നത്. യോജിപ്പിലൂടെ മാത്രമല്ലാ, വിയോജിപ്പിലൂടെയും ഇത്തരം ബന്ധങ്ങള്‍ ശക്തമാകും.

വിവാഹബന്ധത്തിന് കൂടുതല്‍ ദൃഢത നല്‍കുന്ന ഘടകമാണ് കുട്ടികള്‍. ഭാര്യക്കും ഭര്‍ത്താവിനുമിടയിലുള്ള ബന്ധം ദൃഢമാക്കുന്ന ഘടകം.

ഒന്നിച്ചു ചെലവിടുന്ന സമയത്തിനുമുണ്ട് പ്രത്യേക സ്ഥാനം. ഇത് ഇരുവരേയും കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഭാര്യാഭര്‍ത്താക്കന്മാരുടെ മാത്രം കാര്യമല്ല. ഒരുമിച്ച് കൂടുതല്‍ സമയം ചെലവിടുന്നത് ആരെയും പരസ്പരം കൂടുതല്‍ അടുപ്പിക്കാന്‍ സഹായിക്കും.

സൗന്ദര്യപ്പിണക്കങ്ങളും വിവാഹബന്ധം ശക്തിപ്പെടുത്തുന്ന ഘടകം തന്നെയാണ്. ഇത് ദമ്പതികളെ തമ്മില്‍ അടുപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.

Story first published:  Thursday, July 26, 2012, 15:08 [IST]
English summary
There are some important factors which strengthen relations between married couples,
Subscribe Newsletter