സ്ത്രീക്കെന്തേ അസൂയ, പുരുഷനെന്തേ കരയാത്തത്?

Posted By:
Subscribe to Boldsky

Man and Women
പുരുഷനും സ്ത്രീക്കും ചില അടിസ്ഥാന സ്വഭാവങ്ങളുണ്ട്. ഇതില്‍ പ്രധാമാണ്, പുരുഷന്‍ കരയില്ല, സ്ത്രീകള്‍ അസൂയാലുക്കളാണ് എന്നുള്ള പൊതുവായ അഭിപ്രയാവും. പുരുഷനെന്തേ കരയാത്തത്, സ്ത്രീക്കെന്തേ അസൂയ എന്ന് ചിലപ്പോഴെങ്കിലും ചിലരെങ്കിലും ചിന്തിച്ചു പോയാല്‍ അദ്ഭുതപ്പെടാനുമില്ല.

ഇതിന്റെ ഉത്തരം അടിസ്ഥാന സ്വഭാവം എന്നു തന്നെയാണ്. ഈ അടിസ്ഥാന സ്വഭാവങ്ങളില്‍ മാറ്റവുള്ളവരുണ്ട്. കരയാത്ത സ്ത്രീകളുണ്ട്, അസൂയപ്പെടാത്ത സ്ത്രീകളുണ്ട്, ഇതിന് നേരെ മറിച്ചുള്ള പുരുഷന്മാരുമുണ്ട്.

കുറേയൊക്കെ സമൂഹം കല്‍പിച്ചു കൊടുത്തിട്ടുള്ള നിയമങ്ങളെന്നു വേണമെങ്കില്‍ പറയാം. പുരുഷനെ കരുത്തനും സ്ത്രീയെ അത്ര കരുത്തില്ലാത്തതുമായ ഗണത്തിലാണ് പൊതുവെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈകാരികക്ഷോഭം പുറത്തു കാണിക്കാനുള്ള സ്വാതന്ത്ര്യം സമൂഹം നല്‍കിയിരിക്കുന്നത് സ്ത്രീക്ക്. പുരുഷന്‍ പൊതുവെ കരുത്തനെന്ന ഗണത്തില്‍ പെടുന്നതു കൊണ്ട് ഇതൊക്കെ നിഷിദ്ധവും. കരയുന്ന സ്ത്രീയെ സഹതാപത്തോടെയായിരിക്കും മിക്കവാറും പേര്‍ കാണുക. എന്നാല്‍ പുരുഷന്‍ കരഞ്ഞാല്‍ പെണ്ണുങ്ങളെപ്പോലെ കരയുന്നു എന്നൊരു പരിഹാസമനോഭാവമാകും.

പുരുഷന്‍ കരയാത്തതിന് മറ്റൊരു കാരണം ഈഗോ കൂടി കാരണമാണ്. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം വികാരങ്ങള്‍ എപ്പോഴും പിന്നാമ്പുറത്ത് ഒളിച്ചു പിടിക്കുന്നതായിരിക്കും പ്രകൃതം. സ്ത്രീയുടെ കാര്യത്തിലാകട്ടെ, വികാരങ്ങള്‍ മുന്‍പന്തിയിലും. കരഞ്ഞു കാണിച്ച് കാര്യം നേടുന്ന സ്ത്രീകളുമുണ്ട്.

തലച്ചോറും ഇത്തരം കാര്യങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. തലച്ചോറിന്റെ ഇടതു ഭാഗമാണ് യുക്തിപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. വലതുവശമാണ് വികാരങ്ങള്‍ക്കു കാരണം. സ്ത്രീകളില്‍ തലച്ചോറിന്റെ ഈ രണ്ടു വശങ്ങളും തമ്മില്‍ കാര്യമായ ബന്ധമുണ്ട്. ഇരുവശങ്ങളും കാര്യമായി ഉപയോഗിക്കുവാന്‍ സാധിക്കും. വൈകാരികക്ഷോഭമുണ്ടായാലും പെട്ടെന്നു തന്നെ യുക്തിപരമായ തീരുമാനമെടുക്കുവാനും ഇവര്‍ക്ക് സാധിക്കും. എന്നാല്‍ പുരുഷന്മാരില്‍ ഇവ രണ്ടു തമ്മിലുള്ള ബന്ധം കുറവാണുതാനും.

ഇത്തരം ചില അടിസ്ഥാന കാര്യങ്ങള്‍ തന്നെയാണ് സ്ത്രീക്ക് അസൂയ തോന്നിപ്പിക്കുന്നതും പുരുഷനെ കരയാന്‍ അനുവദിക്കാത്തതും.

Read more about: relationship, ബന്ധം
Story first published: Friday, July 13, 2012, 11:10 [IST]
English summary

Relationship, Woman, Men, Jealous, Ego, Cry, സ്ത്രീ, പുരുഷന്‍, ബന്ധം, അസൂയ, കരയുക, ഈഗോ

Men and women have always been at each other's necks for time immemorial. What is it that makes us so complicated? Why don't men cry? Why do women get jealous? The answers have a psychological side to it..
Please Wait while comments are loading...
Subscribe Newsletter