വിവാഹജീവിതം നല്ല രീതിയില്‍ പോയാല്‍ സ്വര്‍ഗമെന്നു വേണമെങ്കില്‍ പറയാം. നേരെ മറിച്ചായാലോ നരകവും. ഈ നരകം പലപ്പോഴും ചെന്ന് അവസാനിക്കുന്നത് ഡൈവോഴ്‌സ് എന്ന പദത്തിലായിരിക്കും.
വിവാഹമോചനം ഒഴിവാക്കാന്‍ ഭാര്യക്കും ഭര്‍ത്താവിനും ശ്രമിക്കാം.
ഭര്‍ത്താവിനാണ് വിവാഹമോചനം ഒഴിവാക്കേണ്ടതെങ്കില്‍ ഇതിനുള്ള ചില വഴികളുമുണ്ട്.
ആദ്യം വേണ്ടത് ഭാര്യക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നുണ്ടോയെന്നതാണ്. ചില ഭര്‍ത്താകന്മാര്‍ കുടുംബജീവിതത്തില്‍ ഭാര്യയെ തീരെ അവഗണിക്കും. ഈ രീതി ഒഴിവാക്കുക. എല്ലാ കാര്യങ്ങളിലും തുല്യ പങ്കാളിയായി ഭാര്യയെ കാണുക. അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുക.
ചിലരുണ്ട്, സ്‌നേഹമുണ്ടെങ്കിലും പുറത്തു കാണിക്കാനറിയാത്തവര്‍. ഇൗ സ്‌നേഹം മനസിലാക്കാവാത്ത ഭാര്യയും ചിലപ്പോള്‍ വിട്ടുപാകാന്‍ ആഗ്രഹിച്ചേക്കും. സ്‌നേഹം പുറമെക്കു കൂടി പ്രകടിപ്പിക്കാനുള്ളതാണ്. മാത്രമല്ലാ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്‌നേഹപ്രകടനങ്ങള്‍ക്ക് പ്രാധാന്യമേറുകയും ചെയ്യും.
സംസാരത്തില്‍ പിശുക്കു കാണിക്കുന്ന ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സംസാരിക്കില്ലെന്നു മാത്രമല്ലാ, സംസാരിക്കാന്‍ താല്‍പര്യമുള്ള ഭാര്യയാണെങ്കില്‍ ചിലപ്പോള്‍ വായാടിയെന്നു പറഞ്ഞ് വിലക്കുകയും ചെയ്യും. ആശയവിനിമയവും നല്ല ദാമ്പത്യത്തിന് പ്രധാനം.
എപ്പോഴും ഭാര്യമാരില്‍ കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കുന്ന ഭര്‍ത്താക്കന്മാരുണ്ട്. ഇത് ആരുടേയും മനം മടുപ്പിക്കും. കുറ്റം പറയുകയല്ലാ, കുറ്റം ചൂണ്ടിക്കാണിച്ച് തിരുത്തുകയാണ് വേണ്ടത്. ഇതുപോലെ നല്ല കാര്യങ്ങള്‍ക്ക് പ്രശംസിക്കുകയും വേണം.
കുടുംബജീവിതത്തില്‍ ഭാര്യ എന്ന നിലക്കുള്ള പ്രാധാന്യം ഭര്‍ത്താവ് അംഗീകരിക്കാന്‍ തയ്യാറാകണം. തന്റെ തുല്യപങ്കാളിയായി ഭാര്യയെ കാണണം. സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും ഭാര്യക്ക് താന്‍ തുണയായിരിക്കും എന്ന തോന്നല്‍ ഭാര്യയിലുണ്ടാക്കാന്‍ സാധിക്കണം. ഇത്തരം കാര്യങ്ങള്‍ വിവാഹമോചനം ഒഴിവാക്കും.




















