Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഭര്‍ത്താവ് കള്ളം പറയുമ്പോള്‍

Posted by:
Published: Friday, June 22, 2012, 12:40 [IST]

06 22 Reasons Hushands Lie
 

സ്ത്രീകളും പുരുഷന്മാരും കള്ളം പറയും. എന്നാല്‍ പുരുഷന്മാര്‍, പ്രത്യേകിച്ച് ഭര്‍ത്താക്കന്മാര്‍ കള്ളം പറയുന്നത് എന്തിനാണെന്നറിയാമോ, ഇതിന് കാരണങ്ങള്‍ പലതുണ്ട്.

ഭാര്യയെ പേടിച്ചു കള്ളം പറയുന്നവരുണ്ട്. സത്യം പറഞ്ഞാല്‍ കുടുംബകലഹമുണ്ടാകുമെന്നു ഭയന്ന് കള്ളം പറയുന്ന ധാരാളം ഭര്‍ത്താക്കന്മാരുണ്ട്. ഒരു കള്ളം കുടുംബസമാധാനമുണ്ടാക്കുമെന്നു കരുതി പറയുന്ന കള്ളങ്ങളായിരിക്കും ഇത്.

സ്ത്രീകള്‍ക്ക് യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവില്ല എന്നു കരുതിയും ചിലര്‍ കള്ളം പറയും. നേരം വൈകി വന്നതിന്റെ യഥാര്‍ത്ഥ കാരണം സുഹൃത്തിനെ കണ്ടതായിരിക്കും. എന്നാല്‍ ഭാര്യയോടു പറയുക ട്രാഫിക് കാരണമെന്നായിരിക്കും.

സത്യമറിഞ്ഞാല്‍ വഴക്കുണ്ടാക്കുന്ന ചില ഭാര്യമാരും ഭര്‍ത്താക്കന്മാരെ കള്ളം പറയാന്‍ പ്രേരിപ്പിക്കും. മുന്‍പ് സത്യം പറഞ്ഞ് കയ്‌പേറിയ അനുഭവമുണ്ടായിട്ടുള്ളവര്‍ കള്ളം പറയുന്നതില്‍ അദ്ഭുതമില്ല.

മുകളില്‍ പറഞ്ഞ കാരണങ്ങളില്ലാതെയും കള്ളം പറയുന്ന ഭര്‍ത്താക്കന്മാരുണ്ട്. ചിലര്‍ക്കിത് ജന്മനാ ഉള്ള സ്വഭാവമായിരിക്കും. കള്ളം പറയുന്നത് ശീലമാക്കിയവര്‍. ഇതില്‍ യാതൊരു കുറ്റബോധവും ഇക്കൂട്ടര്‍ക്ക് തോന്നില്ല. നേരെ മറിച്ച് നല്ല ഉദ്ദേശം കണക്കിലെടുത്ത് കള്ളം പറയുന്നവരാണെങ്കില്‍ ഇവര്‍ക്കിതില്‍ കുറ്റബോധവും ഉണ്ടാകും.

തന്റെ തെറ്റു മറച്ചു പിടിക്കാന്‍ കള്ളം പറയുന്ന ഭര്‍ത്താക്കന്മാരുമുണ്ട്. ചെയ്തത് തെറ്റാണെന്നറിയാം. ഇത് ഭാര്യയറിഞ്ഞാല്‍ പ്രശ്‌നമാവുകയും ചെയ്യുമെന്നറിയാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ കള്ളത്തെ കൂട്ടുപിടിക്കും.

അവനവന്‍ ചെയ്തത് ന്യായീകരിക്കാന്‍ കള്ളം പറയുന്ന ഭര്‍ത്താക്കന്മാരുമുണ്ട്. ഇതിനായി ന്യായമുള്ള, മറ്റുള്ളവര്‍ക്ക് യാതൊരുവിധ സംശയങ്ങളും തോന്നാത്ത ഒരു കള്ളം ഇവര്‍ കണ്ടുപിടിക്കും. പറയുന്നത് തെറ്റാണെങ്കിലും തന്റെ ഭാഗം ന്യായീകരിക്കുന്നതില്‍ ഇവര്‍ക്ക് കുറ്റബോധം തോന്നുകയുമില്ല.

ഭാര്യയുടെ മനസു വിഷമിക്കരുതെന്നു കരുതി കള്ളം പറയുന്ന ഒരു വിഭാഗവുമുണ്ട്. ഇത്തരക്കാര്‍ ഭാര്യമാരോട് കരുതലുള്ളവരെന്നു പറയുവാനേ കഴിയൂ.

English summary
Husbands love to lie when they see it pleases you. Men lie because they find it as the most convenient means to please any woman. It is not that women don't lie. But with the only exception that men lie any time while women do it only when necessary.
Subscribe Newsletter