Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പങ്കാളിക്കൊരു പാഠം

Posted by:
Published: Thursday, June 21, 2012, 14:46 [IST]

06 21 ways change bad habits partner
പരസ്പരം എത്ര സ്‌നേഹിക്കുന്ന പങ്കാളികളാണെങ്കിലും ചിലപ്പോഴെങ്കിലും ദുശീലങ്ങള്‍ ഇരുവര്‍ക്കിടയില്‍ പ്രശ്‌നമു ാക്കും. ഇത് പുരുഷനാവാം, സ്ത്രീക്കുമാകാം. ഇത്തരം ദുശീലങ്ങളില്‍ മനംമടുത്ത് ചിലപ്പോഴെങ്കിലും അകലുന്നവരുമുണ്ട്.

എന്നാല്‍ പരസ്പരം വേര്‍പിരിയുകയെന്നത് ആര്‍ക്കും എളുപ്പം ചെയ്യാവുന്നതാണ്. ദുശീലങ്ങളുടെ പേരില്‍ അകലുന്നതിന് മുന്‍പെ പങ്കാളിയിലെ പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

എതു പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം പോലെ മനസു തുറന്ന സംസാരമാണ് ഇവിടെയും ഗുണം ചെയ്യുക. ദേഷ്യപ്പെടാതെ പങ്കാളിയോട് ദുശീലത്തെക്കുറിച്ചു സംസാരിക്കുക. ഇത് മാറ്റുവാന്‍ ആവശ്യപ്പെടുക. ക്ഷമയോടെയുള്ള സംസാരം പലയിടത്തും ഗുണം ചെയ്യും.

ചിലര്‍ നല്ല രീതിയിലുള്ള സംസാരമാണെങ്കിലും ഇത്തരം ഉപദേശങ്ങള്‍ ഇഷ്ടപ്പെടാത്തവരായിരിക്കും. ഇവരോട് തമാശയുടെ രൂപത്തില്‍ കാര്യം പറയാം. തമാശ പോലെ ഒരേ കാര്യം രണ്ടു മൂന്നു തവണം ആവര്‍ത്തിക്കുന്നത് തന്റെ ശീലത്തെക്കുറിച്ച് വീണ്ടുവിചാരമുണ്ടാകാന്‍ ഇവരെ പ്രേരിപ്പിക്കും.

ദുശീലങ്ങള്‍ പ്രശ്‌നമുണ്ടാക്കിയ ജീവിതങ്ങള്‍, അല്ലെങ്കില്‍ സന്ദര്‍ഭങ്ങള്‍, നിങ്ങളുടെ കണ്‍മുന്‍പില്‍ തന്നെ ഉണ്ടാകും. ഇത് നിങ്ങളുടെ പങ്കാളിക്കു ചൂണ്ടിക്കാണിച്ചു കൊടുക്കുക. മനസിലാക്കാന്‍ കഴിവുള്ളവരാണെങ്കില്‍ ദുശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകും.

നല്ല രീതിയിലുള്ള സമീപനം ഫലിക്കാത്ത ചുരുക്കും ചിലരെങ്കിലുമുണ്ട്. സ്‌നേഹത്തിലും നയത്തിലും പറഞ്ഞു തിരുത്താന്‍ കഴിയില്ലെങ്കില്‍ ഈ രീതി സ്വീകരിക്കാം. പങ്കാളിയോട് ദേഷ്യപ്പെടുക. എന്നാല്‍ ഇതൊരിക്കലും പൊതുമധ്യത്തില്‍ ചെയ്യരുത്. മറ്റുള്ളയാളെ അപമാനിക്കുന്നതിന് തുല്യമാകും. ഇരുവരും തനിച്ചുള്ളപ്പോളാണ് ദേഷ്യം പ്രകടിപ്പിക്കേണ്ട സന്ദര്‍ഭം. നയത്തില്‍ കാര്യങ്ങള്‍ മനസിലാക്കുന്നില്ലെങ്കില്‍ ദേഷ്യത്തിന്റെ മാര്‍ഗം സ്വീകരിക്കാം.

ദുശീലത്തില്‍ നിന്നും പങ്കാളിയെ മോചിപ്പിക്കാന്‍ എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ചു കഴിഞ്ഞെങ്കില്‍ അവസാനമാര്‍ഗമുണ്ട്, ഭീഷണി. പുകവലി ശീലത്തില്‍ നിന്നും പങ്കാളിയെ മോചിപ്പിക്കാന്‍ താനും ഇത്തരം ശീലം തുടങ്ങുമെന്നു പറയാം. അല്ലെങ്കില്‍ വിട്ടുപോകുമെന്നു പറയാം. ഇത്തരം ഭീഷണികള്‍ ചിലപ്പോഴെങ്കിലും വിലപ്പോകും. എന്നു വച്ച് ഒരാളെ ദുശീലത്തില്‍ നിന്നും ഒഴിവാക്കാന്‍ മറ്റേയാള്‍ ദുശീലം തുടങ്ങുകയുമരുത്.

ഒരു വിധത്തിലുള്ള ആളുകള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊന്നവരായിരിക്കും.

English summary
If you are having problems dealing with such annoying habits of your partner, it is time to reveal what you feel!
Subscribe Newsletter