പുരുഷന്‍ പൊതുവെ പറയുന്ന മറ്റൊരു കള്ളമുണ്ട്, മദ്യപിക്കുന്നതിനെ കുറിച്ച്. സ്ഥിരമായി മദ്യപിക്കുന്ന ഒരാളോട് ഇതെക്കുറിച്ച് കാമുകി, അല്ലെങ്കില്‍ ഭാര്യ പറഞ്ഞാല്‍ ഇവര്‍ പറയുന്ന ഒരു കാര്യമുണ്ടായിരിക്കും, ഇത് അവസാനത്തേത്, ഇനി മദ്യപിക്കില്ല. പാര്‍ട്ടിയില്‍ നിയന്ത്രണമില്ലാതെ മദ്യപിക്കുന്ന ഒരു പുരുഷനോട് ഇതെക്കുറിച്ച് പറഞ്ഞു നോക്കൂ, ഇത് അവസാന പെഗ്. ഇനിയില്ല എന്നായിരിക്കും മറുപടി. ഇത് മിക്കവാറും മറുപടിയില്‍ മാത്രം ഒതുങ്ങാറാണ് പതിവ്. പെഗുകളും മദ്യപാനവും തുടരുകയും ചെയ്യും.
മൊെൈബലിന്റെ യുഗമാണിത്. മൊബൈലില്‍ വിളിച്ചിട്ട് എടുക്കാത്തതിനെ കുറിച്ചോ ഇങ്ങോട്ട് ഫോണ്‍ ചെയ്യാത്തതിനെ കുറിച്ചോ ചോദിച്ചു നോക്കൂ. മറുപടി മൂന്നു വിധം വരാം, ഫോണിന്റെ ചാര്‍ജ് കഴിഞ്ഞു, സിഗ്നല്‍ കിട്ടിയില്ല, എടുത്തപ്പോഴേക്കും കട്ടായി. മനപൂര്‍വം ഫോണ്‍ എടുക്കാതിരുന്നാലും ഇക്കാര്യം മിക്കവാറും പേര്‍ തുറന്നു പറയില്ല. വഴക്കൊഴിവാക്കുകയാകും ഉദ്ദേശം.
പ്രശ്‌നങ്ങളും വിഷമങ്ങളും മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കു മുന്നില്‍ തുറന്നു പറയാത്തവരുണ്ട്. വിഷമം മുഖത്തു നിന്നും വ്യക്തമായി മനസിലാക്കാന്‍ സാധിച്ചാലും ഒന്നുമില്ലെന്ന് ഭാവിക്കുന്നവര്‍. കുറേ പ്രാവശ്യം ചോദിച്ചാലേ ചിലപ്പോള്‍ ഇവര്‍ എന്തെങ്കിലും തുറന്നുപറയൂ. ചിലര്‍ അപ്പോഴും പറഞ്ഞില്ലെന്നു വരും.
ഇവര്‍ക്ക് എന്തെങ്കിലും കാര്യം പറയാന്‍ ബുദ്ധിമുട്ടു തോന്നിയാല്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഇത് ചോദിക്കാതിരിക്കുന്നതാണ് ബുദ്ധി. അല്‍പം സമയം അവര്‍ക്കു കൊടുക്കുക. തനിയെ കാര്യം ചിലപ്പോള്‍ പറഞ്ഞെന്നു വരാം. അല്ലെങ്കില്‍ സാവകാശം ചോദിച്ചു മനസിലാക്കാം.
ഭാര്യയുടെയോ കാമുകിയുടെയോ വ്‌സ്ത്രം കാണാന്‍ ഭംഗിയില്ലെങ്കിലും ഇത് അവര്‍ക്ക് ചേര്‍ന്നതല്ലെങ്കിലും കൊള്ളാമെന്ന് അഭിപ്രായം പറയുന്നവരുണ്ട്. ഇത് കള്ളമാണെന്ന് അറിഞ്ഞു കൊണ്ടുള്ള പറച്ചിലായിരിക്കും ഇത്. ഭാര്യ, അല്ലെങ്കില്‍ കാമുകി വിഷമിക്കരുതെന്നുള്ള ഉദ്ദേശ്യം ഇതിന് ഉണ്ടാകും.




















