പ്രണയം തിരിച്ചറിയൂ

Vday Love Signs Aid0200
ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രണയിച്ചിട്ടില്ലാത്തവര്‍ ചുരുക്കും. ചിലര്‍ക്ക് പ്രണയം തിരിച്ചറിയാനാകില്ല. സൗഹൃദം, ഭ്രമം തുടങ്ങിയ വാക്കുകളില്‍ ഇതിനെ തളച്ചിടുന്നവരുമുണ്ട്. പ്രണയം തിരിച്ചറിയാനുള്ള ചില വഴികളുണ്ട്.

ഒരാളെ കുറിച്ചു മാത്രം എപ്പോഴും ചിന്തിക്കുക. ഊണിലും ഉറക്കത്തിലും ഈ വിചാരം ഉണ്ടാകുക. തുടക്കത്തില്‍ ഇത് ഒബാസഷന്‍, ഇന്‍ഫാക്‌ച്വേഷന്‍ തുടങ്ങിയ എന്തോ ഒന്നായിരിക്കുമെന്നു തോന്നും. ഇങ്ങനെയാണെങ്കില്‍ അല്‍പനാള്‍ കഴിഞ്ഞാല്‍ ഈ ഭ്രമം തനിയെ മാറുകയും ചെയ്യും. മാറാതെ, ഇത് മനസില്‍ കൂടുതല്‍ ശക്തിയോടെ തെളിഞ്ഞു വരികയാണെങ്കില്‍ ഉറപ്പിച്ചോളൂ, നിങ്ങള്‍ ആ വ്യക്തിയെ പ്രണയിക്കുന്നു.

പ്രേമത്തിന് കണ്ണില്ലെന്നു പറയും. ഇത് ഒരു വിധത്തില്‍ ശരിയാണ്. പ്രണയിക്കുന്നവരില്‍ നല്ലതു മാത്രമെ കാണൂ. ഏതു നന്മ തേടിയാലും അവസാനം നിങ്ങള്‍ ഈ വ്യക്തിയില്‍ ചെന്നെത്തും. ആ വ്യക്തി തെറ്റുകള്‍ ചെയ്താലും അതംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറായില്ലെന്ന് വരും. ഇത് പ്രണയത്തിന്റെ ഒരു വശം. ഇതിന് മറുവശമുണ്ടെന്നുള്ളത് വേറെ കാര്യം.

എപ്പോഴും ആ വ്യക്തിയെ കാണാനാഗ്രഹിക്കുക, കൂടെ സമയം ചെലവാക്കാനാഗ്രഹിക്കുക, കണ്ടില്ലെങ്കില്‍ നിരാശയും വിഷമവും തോന്നുക. ഇതെല്ലാം പ്രേമക്കുരുക്കു തന്നെ.

പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെ പെരുമാറ്റവും ഇഷ്ടങ്ങളും നോക്കൂ. പ്രണയഗാനങ്ങളോട് കൂടുതല്‍ സ്‌നേഹം, പ്രണയ സിനിമ കാണാന്‍ മോഹം. പണയത്തിന്റെ കെമിസ്ട്രിക്ക് നിര്‍വചനം കൊടുക്കാന്‍ പ്രയാസം.

പ്രണയിക്കുന്നവര്‍ക്ക് മുന്‍പില്‍ ലോകം സുന്ദരമാകും, ആകാശത്തിന് വിശാലതയേറും, പാട്ടുകള്‍ക്ക് മാധുര്യം കൂടും, ഇതെല്ലാം വര്‍ണനകളാണെങ്കിലും അല്‍പമെങ്കിലും സത്യമുണ്ടെന്ന് സാക്ഷ്യപ്പെടുത്തലുകള്‍.


Posted by:
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.