യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഡേറ്റിങ് സൈറ്റ് നടത്തിയ സര്‍വ്വേയിലും കണ്ടെത്തിയ കാര്യങ്ങള്‍ മറിച്ചല്ല. സര്‍വ്വേയില്‍ പങ്കെടുത്ത 10ല്‍ ഒന്ന് എന്ന തോതില്‍ സ്ത്രീകള്‍ പുരുഷനെ പ്രൊപ്പോസ് ചെയ്യാന്‍ താല്‍പര്യമുള്ളവരാണ്.
മൂന്നിലൊരുഭാഗം സ്ത്രീകളും ഇത്തരത്തില്‍ പങ്കാളികളെ സ്വന്തമാക്കിയവരുമാണ്. പുതിയ കാലത്തില്‍ ബന്ധങ്ങളുടെ രീതികളിലും നിര്‍വ്വചനങ്ങളിലും മാറ്റം വരുന്നുവെന്നതാണ് ഇത് വെളിവാക്കുന്തന്നെനാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പറയുന്നത്.
പക്ഷേ ഇന്ത്യയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഇപ്പോഴും വലിയ പ്രചാരമായിട്ടില്ലെന്ന് യുവതികള്‍ പറയുന്നു. പുരുഷന്മാരുടെ മനോഭാവം തന്നെയാണ് ഇതിന്റെ വലിയൊരു പ്രശ്‌നമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ചില പെണ്‍കുട്ടികള്‍ക്കുമുണ്ട്, ഒക്കെ പരമ്പരാഗത രീതിയിലാകട്ടെ അല്ലാതെ ഞാനൊന്നിനുമില്ലെന്ന ഭാവം.
പക്ഷേ പെണ്‍കുട്ടികളില്‍ നല്ലവിദ്യാഭ്യാസവും ജോലിയുമുള്ള യുവതികള്‍ ഇക്കാര്യത്തില്‍ വിലക്കുകള്‍ ഭേദിക്കാന്‍ തയ്യാറാവുകയാണ്. പുരുഷന്മാര്‍ മാറട്ടെ എന്നാണവര്‍ക്ക് പറയാനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാരെ പാടേ കുറ്റം പറയുകയും വയ്യ, ലേഡീസ് ഫസ്റ്റ് എന്ന മനോഭാവമുള്ളവരും ഉണ്ട്- മീഡിയ എക്‌സിക്യൂട്ടീവായ ഒരു യുവതി പറയുന്നു.



















