Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഇത്തരം പുരുഷന്മാരെ കല്യാണം കഴിക്കരുത്

Posted by:
Published: Tuesday, October 18, 2011, 16:37 [IST]

10 18 Never Marry Girls Want Care Selection Aid0178
 

വിവാഹത്തെ കുറിച്ചുള്ള തീരുമാനം ഏതൊരു പെണ്‍കുട്ടിയുടെയും ജീവിതത്തിലെ നിര്‍ണായ ഘട്ടമാണ്. ഒരാളോട് താല്‍പ്പര്യം തോന്നിയാല്‍ നിങ്ങള്‍ സ്വയം ചോദിക്കാന്‍ തയ്യാറാവേണ്ട ചോദ്യമുണ്ട്. അല്ല, ഇയാളോടൊപ്പം തന്നെയാണോ ഞാന്‍ ബാക്കിയുള്ള കാലം ജീവിക്കേണ്ടത്? തുടക്കത്തില്‍ ഈ ചോദ്യം ഇടക്കിടെ ചോദിക്കുകയും അതിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും വേണം. പക്ഷേ, നിങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ചില പുരുഷന്മാരുണ്ട്.

അമ്മയുടെ ചെല്ലക്കുട്ടി: നിങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍ അവന്റെ ഫോണിലേക്ക് അമ്മയുടെ കോളുകള്‍ തുടര്‍ച്ചയായി വരുന്നുണ്ടോ? വളരെ കാര്യമായി ഒരു കാര്യം സംസാരിക്കുമ്പോള്‍ അതിലേക്ക് അവന്‍ അമ്മയെ വലിച്ചിഴച്ചു കൊണ്ടു വരുന്നുണ്ടോ? അമ്മ എപ്പോഴും അടുത്തുവേണമെന്ന ചിന്താഗതിക്കാരനാണോ? നിങ്ങളുടെ സ്വകാര്യതക്കിടയിലും അവന്റെ മമ്മി കടന്നെത്താറുണ്ടോ? തീര്‍ച്ചയായും അമ്മ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, ഒരു പ്രത്യേക പ്രായമെത്തി കഴിഞ്ഞാല്‍ അമ്മയോടുള്ള സ്‌നേഹത്തിന് യാതൊരു കോട്ടവും തട്ടാതെ സ്വതന്ത്രമായ ഒരു നിലനില്‍പ്പ് കുട്ടികള്‍ക്ക് സാധ്യമാവണം. ഇതിനു കഴിയാതെ വരുന്ന ഒരു പുരുഷന്റെ വിവാഹത്തിനുശേഷമുള്ള ജീവിതം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരിക്കും.

എല്ലാ ദിവസവും നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ കൊണ്ടു വന്നു സന്തോഷിപ്പിക്കാറുണ്ടെങ്കില്‍ ശ്രദ്ധിക്കുക അവനുമായി നല്ലൊരു ഭാവി ജീവിതം സ്വപ്‌നം കാണുന്നതില്‍ അര്‍ത്ഥമില്ല. കൈയില്‍ വരുന്ന പണമെല്ലാം ചെലവഴിച്ച് തീര്‍ക്കുന്ന ഒരാള്‍ ഭാവി ജീവിതത്തില്‍ പ്രശ്‌നക്കാരനാവുമെന്ന കാര്യത്തില്‍ സംശയമില്ല. എവിടെയായാലും ബില്‍ താന്‍ തന്നെ അടയ്ക്കുമെന്ന നിര്‍ബന്ധബുദ്ധി, വെയ്റ്റര്‍മാര്‍ക്ക് എപ്പോഴും നല്ലൊരു തുക ടിപ്പായി നല്‍കുക. തീര്‍ച്ചയായും ഇത്തരക്കാരന് ഭാവിയെ കുറിച്ച് യാതൊരു ചിന്തയുമുണ്ടാവില്ല. കടവും അഡ്ജസ്റ്റ്‌മെന്റും നിറഞ്ഞതായിരിക്കും അയാളുടെ ജീവിതം.

അവന് പ്രത്യേകിച്ച് യാതൊരു കൂട്ടുകാരുമില്ല. ഞാന്‍ മാത്രമാണ് അവന് എല്ലാം. എന്ന് അഭിമാനത്തോടെ പറയാന്‍ വരട്ടെ. നിങ്ങളെ ഒരിക്കലും കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാതിരിക്കുക, അവരെ കാണാനുള്ള അവസരങ്ങളെല്ലാം തന്നെ അവന്‍ മുന്‍കൈയെടുത്ത് ഒഴിവാക്കുക. രാവിലെ എഴുന്നേല്‍ക്കുന്നു, ഓഫിസില്‍ പോവുന്നു. തിരിച്ചുവരുന്നു, കുറച്ചു നേരം ടിവി കാണുന്നു, ഭക്ഷണം കഴിക്കുന്നു. ഇത്തരം ആണ്‍കുട്ടികളുടെ ജീവിതത്തിലേക്ക് വെറുതെ വലിഞ്ഞുകയറി പോവണ്ട. കാരണം നിങ്ങളെ കാത്തിരിക്കുന്നത് തീര്‍ത്തും വിരസമായ ഒരു ജീവിതമായിരിക്കും.

ആരെയും പരിഗണിക്കാത്ത പ്രകൃതം. ഇത് തന്റേടമല്ല. മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് യാതൊരു സ്ഥാനവും നല്‍കാതെ ഏകപക്ഷീയമായി പെരുമാറുന്ന പ്രകൃതമുള്ളവര്‍. സ്ഥലകാല ബോധമില്ലാതെ നിങ്ങളോട് പെരുമാറുന്നവന്‍. റസ്റ്റോറന്റിലെ വെയ്റ്റര്‍മാരോടോ കൂടെ ജോലിചെയ്യുന്നവരോടോ തട്ടികയറുന്നത് അഭിമാനത്തോടെ വിവരിക്കുന്ന ഒരാള്‍. ആരെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ അവരോട് ലഹളയ്ക്ക് പോവുന്ന ഒരാള്‍. അങ്ങനെ ഒരാളാണോ..അവനെ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

ആള് ഗൗരവക്കാരനാണ് എന്നു ചിലര്‍ അഭിമാനത്തോടെ പറയും. പക്ഷേ, അത്യാവശ്യം വേണ്ട ഹ്യൂമര്‍സെന്‍സ് ഇല്ലെങ്കില്‍ ജീവിച്ചുപോവുക ബുദ്ധിമുട്ടായിരിക്കും. നല്ല തമാശകള്‍ ഉള്‍കൊള്ളാനും നിങ്ങളുടെ കൊച്ചു കൊച്ചു തെറ്റുകളെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ അംഗീകരിക്കാനും അവനു കഴിയണം. ഫുള്‍ടൈം സീരിയസ്സായിരിക്കുന്ന ഒരാളോടൊത്ത് സന്തോഷത്തോടെ ജീവിക്കാനാവില്ല.

English summary
What type of men girls want to select? Just before taking a crucial decision, ask yourself, is he is my man? Ask this question several time. He giving some tips
Subscribe Newsletter