എല്ലാ കാര്യങ്ങളും ഭര്‍ത്താവിനോട് തുറന്നു പറയുന്നവളാണ് ഞാന്‍? പക്ഷേ, എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞാല്‍ കാര്യം കുഴയും. എന്തൊക്കെയാണ് ഭര്‍ത്താവിനോട് പറയരുതാത്ത കാര്യങ്ങള്‍? സൈക്കോ തെറാപ്പിസ്റ്റായ ജൂഡി ഫോര്‍ഡ് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
1 എനിക്ക് രതിമൂര്‍ച്ഛയുണ്ടായിയെന്ന് ഒരിക്കലും ഭര്‍ത്താവിനോട് പറയരുത്. ഉണ്ടായാലും ഇല്ലെങ്കിലും.
2 നിങ്ങള്‍ നിങ്ങളുടെ അച്ഛനെ പോലെ തന്നെയാണ്?
3 അടുത്ത പണി ഇനി എന്നാണ് കണ്ടെത്താന്‍ പോവുന്നത്?
4 നിങ്ങള്‍ അതു തന്നെ ചെയ്യുമെന്ന് എന്റെ അമ്മ പറഞ്ഞിരുന്നു.
5 അതു അവിടെ നിന്നോട്ടെ, ഞാന്‍ ചെയ്‌തോളാം.
6 നിങ്ങള്‍ എല്ലായ്‌പ്പോഴും.. നിങ്ങള്‍ ഒരിക്കലും...ഈ വാക്കുകള്‍ പ്രയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക.
7 ഈ പാന്റ്‌സ് കാണാന്‍ ഭംഗിയുണ്ടെന്നാണോ നിങ്ങളുടെ വിചാരം?
8 നിങ്ങള്‍ വീണ്ടും അയാളെ ചുറ്റിപ്പറ്റി നടക്കുകയാണ്. നല്ല കൂട്ടുകാരെ കണ്ടെത്താന്‍ നിങ്ങള്‍ക്കറിയില്ല.
9 കുട്ടികളെ നല്ലതുപോലെ നോക്കണം. തിരിച്ചുവരുമ്പോള്‍ അവരെ കൊണ്ടുവരാന്‍ മറക്കരുത്.




















