Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പണ്ട് പഞ്ചാരകുട്ടപ്പനായിരുന്നോ, എങ്കില്‍ ഒന്ന് കരുതിയിരിക്കുന്നത് നന്ന്

Updated: Friday, March 15, 2013, 14:38 [IST]

 

വിവാഹത്തിന്‌ മുമ്പ്‌ നിങ്ങള്‍ ഒരു ചെറിയ പഞ്ചാര കുട്ടപ്പനായി രണ്ട്‌ മൂന്ന്‌ പ്രണയിനികളുമൊക്കെയായി വിലസിയതാണെങ്കില്‍ സൂക്ഷിക്കുക. ഇതെ കുറിച്ച്‌ പങ്കാളിയ്ക്ക് അറിവുണ്ടെങ്കില്‍ വളരെയേറെ സൂക്ഷിക്കുക.

നിങ്ങള്‍ വീണ്ടും പുതിയ ബന്ധങ്ങള്‍ക്ക് തുടക്കമിടാന്‍ അധിക സമയം വേണ്ടി വരില്ലെന്ന് ചിന്തയാവും കക്ഷിയ്ക്ക്. അതേസമയം ഒരിക്കല്‍ പ്രണയത്തിന്‍റെ കയ്പ്പുനീര് കുടിച്ച സ്ത്രീകള്‍ പിന്നീട് മറ്റൊരു പ്രണയത്തില്‍ അകപ്പെടുന്നത് വളരെ കരുതിയായിരിക്കും. വീണ്ടും വഞ്ചിതയാവാന്‍ അവര്‍ ഒരിക്കലും ഇഷ്ടപ്പെടുകയില്ല.

എന്നാല്‍ പുരുഷന്‍മാര്‍ നേരെ തിരിച്ചാണ്. തകര്‍ന്ന പ്രണയബന്ധത്തില്‍ നിന്ന് മുക്തനായി പുതിയൊന്നിന് തുടക്കമിടാന്‍ അവര്‍ക്ക് പ്രയാസമില്ല. അവര്‍ വളരെ വേഗം പഴയ പ്രണയത്തെ മറവിയുടെ ആഴങ്ങളിലേയ്ക്ക് തളളിയിട്ട് പുതിയതിനെ തേടി പോവും.

അത് കൊണ്ട് തന്നെ മുന്‍പ് പ്രണയിച്ചയാളാണ് തന്‍റെ പങ്കാളിയെന്ന് അറിവ് സ്ത്രീയെ സംശയാലുവാക്കും. നിങ്ങളുടെത് പ്രണയവിവാഹമായിരുന്നുവെങ്കില്‍ ആ സംശയം വളരെ കൂടുതലാവാനും സാധ്യതയുണ്ട്.

Story first published:  Wednesday, August 8, 2007, 5:30 [IST]
English summary
When it comes to unfaithfulness in a relationship, the index finger is always pointed towards men for centuries
Subscribe Newsletter