For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെജ് കാബൂളി പുലാവ് തയ്യാറാക്കൂ

|

ചോറിന്റെ തന്നെ മറ്റൊരു വകഭേദമാണ് പുലാവെന്നു വേണമെങ്കില്‍ പറയാം. പുലാവില്‍ തന്നെ രുചിഭേദങ്ങളും വകഭേദങ്ങളും നിരവധിയുണ്ട്.

കാബൂളി പുലാവ് എന്ന ഒരിനമുണ്ട്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അതിര്‍ത്തി കടന്നു വന്ന ഒരു പാകിസ്ഥാനി വിഭവമാണിത്. ഡ്രൈ ഫ്രൂട്‌സും കുങ്കുമപ്പൂവുമാണ് ഇതിന്റെ മുഖ്യ പ്രത്യേകത. ഇഷ്ടമുള്ള, പുലാവിനു ചേരുന്ന ഏതുതരം പച്ചക്കറികളും ഇതില്‍ ഉപയോഗിക്കാം.

കാബൂളി പുലാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കൂ,

ബസ്മതി റൈസ്-300 ഗ്രാം
കോളിഫഌവര്‍-50 ഗ്രാം
ഉരുളക്കിഴങ്ങ്-2
ക്യാരറ്റ്-50 ഗ്രാം
സവാള-2
പോംഗ്രനേറ്റ് സീഡ്-അര കപ്പ്
ബദാം-10
ഉണക്കമുന്തിരി-10
കശുവണ്ടിപ്പരിപ്പ്-10
തൈര്-1 കപ്പ്
കുങ്കുമപ്പൂ-ഒരു നുള്ള്
മഞ്ഞള്‍പ്പൊടി-അര ടീ സ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-അര ടീസ്പൂണ്‍
വയനയില-1
ഏലയ്ക്ക-3
കുരുമുളക്-5
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-2
എണ്ണ
നെയ്യ്
ഉപ്പ്
പാല്‍

അരി നല്ലപോലെ കഴുകിയെടുക്കുക. പച്ചക്കറികള്‍ ചെറിയ കഷ്ണങ്ങളാക്കുക.

ഒരു പാനില്‍ അല്‍പം നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ വയനയില, കറുവാപ്പട്ട, കുരുമുളക്, ഗ്രാമ്പൂ എന്നിവയിട്ട് ഇളക്കുക. അല്‍പം കഴിയുമ്പോള്‍ ഇതിലേക്ക് പച്ചക്കറികള്‍ അരിഞ്ഞത് ചേര്‍ക്കണം. നല്ലപോലെ ഇളക്കുക.

തൈരിലേക്ക മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.ഇത് നല്ലപോലെ ഇളക്കി പച്ചക്കറില്‍ ചേര്‍ത്ത പാനിലേക്കൊഴിയ്ക്കുക. ഇത് രണ്ടു മൂന്നു മിനിറ്റ് കുറഞ്ഞ തീയില്‍ വേവിയ്ക്കുക.

മറ്റൊരു പാന്‍ ചൂടാക്കി അല്‍പം നെയ്യൊഴിയ്ക്കുക. ഇതില്‍ മുന്തിരി, കശുവണ്ടിപ്പരിപ്പ്, ബദാം എന്നിവ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ മാറ്റി വയ്ക്കുക. പിന്നീട് ഈ പാനില്‍ സവാള ചേര്‍ത്ത് ഇളക്കണം. ഇത് ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക.

അരി പാകത്തിനു വെള്ളമൊഴിച്ച വേവിയ്ക്കുക. കൂടുതല്‍ വേവരുത്.

ഒരു പ്രഷര്‍ കുക്കറോ വലിയ പാത്രമോ എടുത്ത് ചൂടാക്കുക. ഇതിലേക്കു നെയ്യു ചേര്‍ക്കണം. വേവിച്ച ചോറ് അല്‍പം ഇതിലേക്കിടുക. ഇതിനു മുകളിലേക്ക് അല്‍പം പച്ചക്കറി വേവിച്ചത് ചാറോടെ പരത്തുക. ഇതിനു മുകളില്‍ പോംഗ്രനേറ്റ് സീഡ് വിതറാം. പിന്നീട് വീണ്ടും ചോറും പച്ചക്കറിയുമെന്ന ക്രമത്തില്‍ നിരത്തുക. ഇതേ ക്രമത്തില്‍ നിരത്തിക്കഴിഞ്ഞ് ഏറ്റവും മുകളില്‍ സവാളയും ഡ്രൈ ഫ്രൂട്‌സും ചേര്‍ക്കാം. ഇത് രണ്ടു മൂന്നു മിനിറ്റ് കുറഞ്ഞ ചൂടില്‍ വേവിയ്ക്കാം.

പുലാവ് തയ്യാറായിക്കഴിയുമ്പോള്‍ കുങ്കുമപ്പൂ അല്‍പം പാലില്‍ ചേര്‍ത്ത് ഇതിലേക്കൊഴിച്ച് ഇളക്കാം.

സ്വാദേറിയ പുലാവ് തയ്യാര്‍.

Read more about: veg വെജ്
English summary

Vegf Kabuli Pulao Recipe

As the name suggests, Kabuli pulao is obviously comes to us from across the border. This special rice recipe from Kabul, Afghanistan is originally cooked with meat. But many Indian do not eat non-vegetarian food. Thus, we have improvised an Indian version of the Kabuli pulao. This is obviously a vegetarian pulao recipe.
 
 
X
Desktop Bottom Promotion