For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം2019: ഓണത്തിന് സേമിയ- റവ പായസം

|

പായസം എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഓണക്കാലം വന്നാല്‍ പായസത്തിനോടുള്ള ഇഷ്ടം കൂടുകയേ ഉള്ളൂ. എല്ലാ ഓണത്തിനും സ്ഥിരമായി നമ്മള്‍ ഉണ്ടാക്കുന്ന പായസം അടപ്രഥമന്‍, സേമിയ പായസം അതല്ലെങ്കില്‍ പരിപ്പു പ്രഥമന്‍ ഇവയൊക്കെ ആയിരിക്കും. ഓണത്തിന് ഉണക്കലരി ബദാം പായസം

എന്നാല്‍ ഇപ്രാവശ്യം ഓണത്തിന് അല്‍പം വ്യത്യസ്തത ആയാലോ? സേമിയ- റവ പായസം ഒന്നു പരീക്ഷിക്കാം. കുട്ടികള്‍ക്ക് പെട്ടെന്നു ദഹിക്കുന്നതിനാല്‍ കൂടുതല്‍ ആരോഗ്യകരവുമാണ് ഈ പായസം എന്നതും ഇതിന്റെ പ്രത്യേകതയാണ്.

സേമിയ റവ പായസം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

Special Vermicelli Rava Payasam For Onam

ആവശ്യമായ സാധനങ്ങള്‍
റവ- അരക്കപ്പ്
സേമിയ- 150 ഗ്രാം
പാല്‍- ഒരു ലിറ്റര്‍
വെള്ളം- ഒന്നരക്കപ്പ്
പഞ്ചസാര- 200 ഗ്രാം
ഏലയ്ക്ക്- 2
കശുവണ്ടി-6
കിസ്മിസ്- കുറച്ച്
നെയ്യ്- 2 സ്പൂണ്‍
മഞ്ഞള്‍പൊടി- ഒരു നുള്ള് (മഞ്ഞനിറം ആവശ്യമെങ്കില്‍ മാത്രം)

തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി റവയും സേമിയയും വറുക്കുക. അതിനു ശേഷം വെള്ളമൊഴിച്ച് ഇവ രണ്ടും വേവിക്കുക. അഞ്ച് മിനിട്ടില്‍ കൂടുതല്‍ തിളപ്പിക്കണ്ട. വെള്ളം മുഴുവന്‍ വറ്റുന്നതിനു മുന്‍പ് പാല്‍ ഒഴിക്കുക. ഇളക്കിക്കൊണ്ടേ ഇരിക്കണം. അതിനോടൊപ്പം തന്നെ പഞ്ചസാരയും ചേര്‍ക്കണം. പിന്നീട് കുറുകുന്നതിനു മുന്‍പ് തീ അണക്കുക.

ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്ത് പായസത്തില്‍ ചേര്‍ക്കുക. അതിനുശേഷം ഏലയ്ക്ക പൊടിയും ചേര്‍ത്ത് ഇളക്കുക. പായസത്തിനു മഞ്ഞ നിറം വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ പാല്‍ ഒഴിക്കുന്നതിനോടൊപ്പം അല്‍പം മഞ്ഞള്‍പ്പൊടി കൂടി ചേര്‍ക്കുക. പായസം റെഡി. കുട്ടികള്‍ക്ക് ഈ പായസം ഇഷ്ടമാവും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

English summary

Special Vermicelli Rava Payasam For Onam Sadya

Vermicelli payasam is one of the oldest and traditional recipe. It is a Kerala dessert dish made on special occasions like Onam, Vishu etc.
X
Desktop Bottom Promotion