For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് ഉണക്കലരി ബദാം പായസം

|

ഓണം എന്നു പറയുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് ഓണസദ്യയാണ്. സദ്യയില്‍ തന്നെ പായസവും. പാചകത്തിലെ വൈവിധ്യവത്കരണം എല്ലാവര്‍ക്കും പരീക്ഷിക്കാവുന്നതേയുള്ളൂ.

ഓണപ്പായസത്തിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്താവുന്നതേ ഉള്ളൂ. അതുകൊണ്ടു തന്നെ ഓണം ഒന്നു കൂടി മധുരതരമാവും. ഏവര്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പായസമാണ് ഉണക്കലരി ബദാം പായസം. അതുകൊണ്ട് തന്നെ വീട്ടമ്മമാര്‍ കഷ്ടപ്പെടേണ്ടി വരുന്നില്ല. മധുരമൂറും വിഷു പായസങ്ങള്‍..

നിരവധി പായസങ്ങള്‍ നമ്മള്‍ ഓണത്തിന് വിളമ്പാറുണ്ട്. ഇപ്രാവശ്യം നമുക്ക് ഉണക്കലരി ബദാം പായസമൊന്ന് പരീക്ഷിച്ചാലോ.

Onam Rice payasam

ആവശ്യമുള്ള സാധനങ്ങള്‍

ഉണക്കലരി- അരക്കിലോഗ്രാം
ശര്‍ക്കര- ഒരു കിലോഗ്രാം
തേങ്ങ- മൂന്ന് എണ്ണം
ബദാം-200 ഗ്രാം
കശുവണ്ടിപ്പരിപ്പ്- 100 ഗ്രാം
ഉണക്കമുന്തിരി- 100ഗ്രാം
ഏലയ്ക്ക- 5 എണ്ണം
നെയ്യ്-3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഉണക്കലരിയും ബദാമും കഴുകിയെടുത്ത് നല്ല പോലെ കുക്കറില്‍ വേവിച്ചെടുക്കുക. ശര്‍ക്കര ഉരുക്കി അരിച്ചു മാറ്റി വെയ്ക്കണം. തേങ്ങ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും വേറെ വേറെ എടുക്കുക.

ഉരുളി അടുപ്പില്‍ വെച്ച് നല്ല പോലെ ചൂടായതിനു ശേഷം നെയ്യ് ഒഴിച്ച് വേവിച്ച ഉണക്കലരിചോറ് ഇതിലേക്കിടുക. തുടര്‍ന്ന് ശര്‍ക്കര പാനി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. പിന്നെ രണ്ടാം പാല്‍ ഒഴിച്ച് വെള്ളം വറ്റിയ്ക്കുക.

തീ കുറച്ചതിനു ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കുന്നത് വരെ ഇളക്കി മാറ്റി വെയ്ക്കുക. പിന്നീട് ഇതിലേക്ക് നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് അവസാനമായി ഏലക്കയും ചേര്‍ത്താല്‍ രുചികരമായ ഉണക്കലരി ബദാം പായസം റെഡി.

English summary

Onam Special Rice Almond Payasam

Rice payasam also known as the rice kheer is a traditional recipe made during the festival of Onam in Kerala.
X
Desktop Bottom Promotion