For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിക്‌സ്ഡ് ഫ്രൂട്ട് പുഡിംഗ് ഉണ്ടാക്കാം

|

ഭക്ഷണത്തിനു ശേഷം അല്‍പം മധുരമെന്നത് പലരുടേയും ശീലമാണ്. ഇതിന് ചോക്ലേറ്റും ഐസ്‌ക്രീമും മാത്രം ഉപയോഗിയ്ക്കണമെന്നുമില്ല. ഒരു വ്യത്യാസത്തിനു വേണ്ടി പുഡ്ഢിംഗ് ഉണ്ടാക്കാം.

വിവിധ തരം പഴങ്ങള്‍ ചേര്‍ത്ത് മിക്‌സ്ഡ് ഫ്രൂട്ട് പുഡിംഗ് എപ്രകാരം ഉണ്ടാക്കാമെന്നു നോക്കൂ,

പാല്‍-അര ലിറ്റര്‍
മുട്ട-2
കസ്റ്റാര്‍ഡ് പൗഡര്‍-2 ടേബിള്‍ സ്പൂണ്‍
ബിസ്‌കറ്റ്-4
പൊടിച്ച പഞ്ചസാര-അര കപ്പ്
സ്‌ട്രോബെറി-4 (പകുതിയാക്കി മുറിച്ചത്)
ബ്ലൂബെറി-6-8
പീച്ച്-6-8
മാങ്ങ-1 (ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത്)
ലിച്ചി-4-5
മേപ്പിള്‍ സിറപ്പ്-അര കപ്പ്
ഗ്രീന്‍ ജെല്ലി-1 കപ്പ്
ചുവന്ന ജെല്ലി-1 കപ്പ്

മുട്ട ഉടച്ച് ഒരു ബൗളിലാക്കി നല്ലപോലെ ഉടയ്ക്കുക.

ഒരു പാത്രത്തില്‍ പാല്‍ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് കസ്റ്റാര്‍ഡ് പൗഡര്‍, ബിസ്‌ക്കറ്റ്, മുട്ട എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കണം.

പാല്‍ മൂന്നിലൊന്നായി കുറയുമ്പോള്‍ ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്തിളക്കണം. ഇത് ഒരുവിധം കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക.

പകുതി പാല്‍ ഒരു പരന്ന ബൗളിലേയ്ക്ക് ഒഴിയ്ക്കുക. ഇതിനു മുകളില്‍ ജെല്ലികളും ഫ്രൂട്‌സും നിരത്തുക.

ഇതിനു മുകളില്‍ ബാക്കി പാല്‍ ഒഴിയ്ക്കുക. ഇതിനു മുകളിലും ജെല്ലികളും ഫ്രൂട്‌സും വയ്ക്കുക.

ഇത് റെഫ്രിജറേറ്ററില്‍ വച്ച് രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ പുറത്തെടുക്കാം.

ഇതിനു മുകളില്‍ മേപ്പിള്‍ സിറപ്പ് ഒഴിച്ച് ഉപയോഗിയ്ക്കാം.

Read more about: sweet മധുരം
English summary

Mixed Fruit Pudding Recipe

Here is the recipe of mixed fruit pudding. Try this recipe of mixed fruit pudding,
Story first published: Thursday, June 5, 2014, 15:04 [IST]
X
Desktop Bottom Promotion