For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവരാത്രി മധുരത്തിനായി പാല്‍പേഡ

|

പാല്‍ പേഡ പാലും മധുരവും ഒത്തിണങ്ങുന്ന ഒന്നാണ്. ദൂധ് പേഡ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ആരോഗ്യവും സ്വാദും ഒത്തിണങ്ങിയ ഒരു മധുരമാണിത്.

ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

peda

ഉപ്പില്ലാത്ത ബട്ടര്‍-200 ഗ്രാം
പാല്‍-1 ലിറ്റര്‍
പാല്‍പ്പൊടി-3 കപ്പ്
നെയ്യ്

പഞ്ചസാര - പാകത്തിന്

ഒരു പാനില്‍ അല്‍പം ബട്ടറിടുക. ഇതുരുകുമ്പോള്‍ പാല്‍ ഒഴിയ്ക്കുക.

അഞ്ചു മിനിറ്റിനു ശേഷം പാല്‍പ്പൊടി ചേര്‍ത്ത് ഇളക്കുക. ഇത് കട്ടപിടിയ്ക്കാതെ തുടരെ 10 മിനിറ്റോളം ഇളക്കിക്കൊണ്ടിരിയ്ക്കണം.

ഇത് ഉറഞ്ഞു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

തണുത്ത കഴിയുമ്പോള്‍ മറ്റൊരു പാത്രത്തിലേയ്ക്കു പകര്‍ത്താം.

തണുത്തു കഴിയുമ്പോള്‍ കയ്യില്‍ നെയ്യു പുരട്ടി ഇത് ഇഷ്ടമുള്ള ഷേപ്പുകളിലാക്കിയെടുക്കാം.

Read more about: sweet മധുരം
English summary

Doodh Peda Recipe

Prepare this awesome doodh peda for Karwa Chauth. This is the best sweet recipe that you can prepare for Karwa Chauth.
X
Desktop Bottom Promotion