For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈന്തപ്പഴം ഹല്‍വ തയ്യാറാക്കാം

|

ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം വെറുതെ കഴിയ്ക്കാന്‍ മാത്രമല്ല, പല തരം വിഭവങ്ങള്‍ തയ്യാറാക്കാനും നല്ലതാണ്. ഏതു സമയത്തും വിപണിയില്‍ ലഭ്യമാണെന്ന ഗുണം കൂടി ഇതിനുണ്ട്.

കൊതിയൂറും മലയാളി വിഭവങ്ങള്‍കൊതിയൂറും മലയാളി വിഭവങ്ങള്‍

ഈന്തപ്പഴം കൊണ്ട് ഹല്‍വയുണ്ടാക്കാം. പോഷകഗുണമേറിയ ഈന്തപ്പഴം ഹല്‍വ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Dates Halwa

ഈന്തപ്പം കുരു കളഞ്ഞത്-2 കപ്പ്
ചൂടുള്ള പാല്‍-2 കപ്പ്
പഞ്ചസാര-ഒന്നരി കപ്പ്
നെയ്യ്-അര കപ്പ്
ഏലയ്ക്കാ പൗഡര്‍-1 ടീസ്പൂണ്‍
ബദാം-6

ഈന്തപ്പഴം പാലില്‍ മൂന്നു മണിക്കൂര്‍ മുക്കി വയ്ക്കുക. ഇത് പിന്നീട് മിക്‌സിയില്‍ അരച്ചെടുക്കണം. കട്ടിയുള്ള പേസ്റ്റാക്കി വേണം അരയ്ക്കുവാന്‍.

ഒരു പാനില്‍ നെയ്യു പുരട്ടി വയ്ക്കുക.

ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിയ്ക്കുന്ന ഈന്തപ്പഴം പേസ്റ്റിടുക. ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് നല്ലപോലെ ഇളക്കണം. പഞ്ചസാര മുഴുവനായും അലിഞ്ഞു ചേരണം. വേണമെങ്കില്‍ അല്‍പം പാല്‍ ചേര്‍്ത്തിളക്കാം.

ഇതിലേയ്ക്ക ഏലയ്ക്കാപ്പൊടി, ബദാം എ്ന്നിവ ചേര്‍ത്തിളക്കണം. നല്ലപോലെ ഇളക്കി ഹല്‍വയുടെ പാകമായിക്കഴിഞ്ഞാല്‍ വാങ്ങി നെയ്യു പുരട്ടി വച്ചിരിയ്ക്കുന്ന പാത്രത്തിലേയ്ക്കു പകര്‍ത്തുക.

ചൂടാറിക്കഴിയുമ്പോള്‍ മുറിച്ച് ഉപയോഗിയ്ക്കാം.

Read more about: sweet മധുരം
English summary

Dates Halwa Recipe

Dates halwa is a delicious and nutritious dessert recipe to try out.
Story first published: Tuesday, March 4, 2014, 15:42 [IST]
X
Desktop Bottom Promotion