For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്ഷാബന്ധന് ഈന്തപ്പഴം ഹല്‍വ

|

മധുരങ്ങളില്‍ ഹല്‍വ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. ഹല്‍വ പല തലത്തിലുമുണ്ടാക്കാം, പല വിധത്തിലുള്ള സാധനങ്ങളും ഉപയോഗിച്ചുണ്ടാക്കാം.

ഗ്രീന്‍പീസ് ചട്‌നി തയ്യാറാക്കാംഗ്രീന്‍പീസ് ചട്‌നി തയ്യാറാക്കാം

ഈന്തപ്പഴം ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണവസ്തുവാണ്. ഈന്തപ്പഴം ഉപയോഗിച്ചും ഹല്‍വയുണ്ടാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,

Dates Halwa

ഈന്തപ്പഴം-2 കപ്പ് (കുരു കളഞ്ഞത്)
ചൂടുപാല്‍-2 കപ്പ്
പഞ്ചസാര-ഒന്നര കപ്പ്
നെയ്യ്-അരക്കപ്പ്
ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
ബദാം-6

ചൂടുപാലില്‍ ഈന്തപ്പഴം കുതിര്‍ത്തു വയ്ക്കുക. ഇത് നല്ലപോലെ കുതിര്‍ന്നാല്‍ മിക്‌സിയില്‍ അരച്ചെടുക്കുക. നല്ല കട്ടിയില്‍ മിശ്രിതം ലഭിയ്ക്കണം.

ഒരു പാനില്‍ നെയ്യു ചൂടാക്കി ഈന്തപ്പഴം അരച്ചത് ഇടുക. ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്തിളക്കണം. വേണമെങ്കില്‍ അല്‍പം പാല്‍ ചേര്‍ക്കാം. ഇളംചൂടില്‍ ഇളക്കിക്കൊണ്ടിരിയ്ക്കുക.

ഇതിലേയ്ക്ക് ഏലയ്ക്കാപ്പൊടിയും ബദാം കഷ്ണങ്ങളാക്കിയതും ഇട്ടിളക്കുക. മിശ്രിതം നല്ലപോലെ കുറുകി ഹല്‍വപ്പരുവത്തിലായാല്‍ വാങ്ങുക.

നെയ്യു പുരട്ടിയ മറ്റൊരു പാത്രത്തിലേയ്ക്ക് ഈ മിശ്രിതം ഇടുക.

തണുത്ത ശേഷം കഷ്ണങ്ങളാക്കി ഉപയോഗിയ്ക്കാം.

Read more about: sweet മധുരം
English summary

Dates Halwa For Rakshabandhan

Prepare this delightful dates halwa on this Rakshabandhan and have a rich and delicious treat to your brother. 
Story first published: Thursday, August 7, 2014, 14:51 [IST]
X
Desktop Bottom Promotion