ദീപാവലിക്കുണ്ടാക്കാം ചോക്കലേറ്റ് ബർഫി

ദീപാവലിയ്ക്ക് തയ്യാറാക്കാം ചോക്ലേറ്റ് ബര്‍ഫി, എങ്ങനെയെന്ന് നോക്കാം.

Subscribe to Boldsky

നിങ്ങൾ അതിശയിപ്പിക്കുന്ന മധുരങ്ങൾ ഉണ്ടാക്കിയില്ലെങ്കിൽ ദീപാവലി മങ്ങിയതും ,വർണ്ണാഭമല്ലാത്തതും ആയിത്തീരും .മോടിച്ചുർ ലഡു ,കാജു കാട്ടിൽ ,കടലമാവിലെ ലഡു ,എന്നിവയെല്ലാം എല്ലാ വീട്ടിലും ഉണ്ടാക്കുന്ന മധുര വിഭവങ്ങളാണ് . നിങ്ങളുടെ ഈ വർഷത്തെ ദീപാവലി കൂടുതൽ മനോഹരമാക്കാൻ ,പ്രത്യകിച്ചും കുട്ടികളെ കൂടുതൽ സന്തോഷിപ്പിക്കാൻ ഒരു ചോക്കലേറ്റ് മധുരം തയ്യാറാക്കാം .

chocolate barfi recipe for diwali

പഴയ വിഭവങ്ങളായ ലഡുവിനും ,ബർഫിക്കും പകരം ഈ വർഷം ചോക്കലേറ്റ് മധുരം തയ്യാറാക്കാം .ആളുകൾ നിങ്ങളെ തീർച്ചയായും അഭിനന്ദിക്കും. ചുവടെ നിങ്ങൾക്കായി ഒരു ചോക്കലേറ്റ് ബർഫി വിഭവത്തിന്റെ പാചകക്കുറിപ്പ് കൊടുത്തിരിക്കുന്നു .ഈ ദീപാവലിക്ക് നിങ്ങൾ ഇത് തീർച്ചയായും തയ്യാറാക്കുക .

chocolate barfi recipe for diwali

ചേരുവകൾ

ഉപ്പില്ലാത്ത ഉരുകിയ ബട്ടർ - 55 ഗ്രാം
പൊടിച്ച പഞ്ചസാര - 25 ഗ്രാം
പൊടിച്ച ബിസ്ക്കറ്റ് - 15
ഉപ്പ് - ഒരു നുള്ള്
കണ്ടൻസ്ഡ് മിൽക്ക് - 125 മില്ലി
ഉണങ്ങിയ തേങ്ങ - 40 ഗ്രാം
ചോക്കലേറ്റ് ചിപ്സ് - 125 ഗ്രാം
നട്ട്സ് അറിഞ്ഞത് - 50 ഗ്രാം

chocolate barfi recipe for diwali

ചെയ്യേണ്ട വിധം

ബർഫി ഉണ്ടാക്കുന്നതിനു മുൻപ് ഒരു ബൗളിൽ പൊടിച്ച ബിസ്ക്കറ്റും ,പഞ്ചസാരയും ,ഉപ്പുമായി ചേർത്ത് വയ്ക്കുക . .ഈ സമയത്തു ഓവൻ 180 ഡിഗ്രി സെൽഷ്യത്തിൽ ചൂടാക്കി വയ്ക്കുക . ഒരു ബൗളിൽ ഉരുകിയ ബട്ടർ എടുക്കുക . ഇതിലേക്ക് ബിസ്ക്കറ്റ് മിശ്രിതം ഇട്ടു ബട്ടറിൽ നന്നായി ഇളക്കുക. ബേക്കിങ് ട്രേ യിലേക്ക് ഇത് ഒഴിക്കുക .

chocolate barfi recipe for diwali

അതിനെ നന്നായി പരത്തുക .ഇതിനു മുകളിലേക്ക് തേങ്ങ വിതറുക .തേങ്ങയുടെ ഒരു പാളി തീർക്കുക . ഇതിനു മുകളിലേക്ക് ചോക്കലേറ്റ് ചിപ്സ് വിതറുക. അതിനും മുകളിൽ കണ്ടെൻസ് മിൽക്ക് ഒഴിക്കുക . അവസാനമായി നട്ട് സ് വിതറുക . 20 - 30 മിനിറ്റ് ബേക്ക് ചെയ്ത ശേഷം ബർഫിയുടെ ആകൃതിയിൽ മുറിക്കുക . നിങ്ങളുടെ ചോക്കലേറ്റ് ബർഫി തയ്യാറായിക്കഴിഞ്ഞു .

chocolate barfi recipe for diwali

ഇത് വളരെ എളുപ്പമുള്ള ഒരു പാചകമല്ലേ ?വളരെ കുറച്ചു സമയമേ എടുക്കുന്നുള്ളൂ .ഇതിൽ ധാരാളം നട്ട്സും ,ചോക്കലേറ്റും അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യകരവുമാണ് . ദീപാവലിക്ക് നിങ്ങളുടെ കുട്ടികൾ പടക്കം പൊട്ടിച്ചും ,വിളക്ക് തെളിയിച്ചും ഓടി നടക്കുമ്പോൾ നിങ്ങൾ ഈ ബർഫി അവർക്കു നൽകുക .അപ്പോൾ അവരുടെ കണ്ണിലെ തിളക്കം കാണുക.

chocolate barfi recipe for diwali

Story first published: Monday, October 24, 2016, 14:57 [IST]
English summary

chocolate barfi recipe for diwali

Read to know how to prepare chocolate barfi for diwali. This is the simple sweet recipe that you can prepare for diwali.
Please Wait while comments are loading...
Subscribe Newsletter
X