ദീപാവലിക്ക് ബിസ്‌കറ്റ് ലഡു തയ്യാറാക്കാം

എന്തെങ്കിലും വ്യത്യസ്തമായി ഉണ്ടാക്കാനാഗ്രഹിക്കുന്നുവെങ്കിൽ, ബിസ്ക്കറ്റ് ലഡു

Subscribe to Boldsky

ദീപാവലിക്കായി ബിസ്‌കറ്റ് ലഡു തയ്യാറാക്കാം

ദീപാവലി ധാരാളം മധുര ഭക്ഷണങ്ങളുടേതു കൂടിയാണ് .കുട്ടികളുടെ ഏറ്റവും പ്രീയപ്പെട്ട ആഘോഷമാണ് ദീപാവലി .കാരണം മധുരവും വറുത്ത ഭക്ഷണങ്ങളും അവർ ഏറെ ഇഷ്ടപ്പെടുന്നു .

കുട്ടികൾക്കും മറ്റുള്ളവർക്കുമായി എന്തെങ്കിലും വ്യത്യസ്തമായി ഉണ്ടാക്കാനാഗ്രഹിക്കുന്നുവെങ്കിൽ ഇതാ നിങ്ങൾക്കായി ബിസ്ക്കറ്റ് ലഡു .നിങ്ങൾക്ക് കൈ കൊണ്ട് ഉണ്ടാക്കാവുന്നതാണ് .

ഇത് വളരെ ലളിതമാണ് .ഒരു പക്ഷെ നിങ്ങളുടെ കുടുംബത്തിൽ ആരും ഇതുവരെ കഴിച്ചിട്ടുണ്ടാകില്ല .പിന്നെ എന്തുകൊണ്ട് അവരെ അതിശയിപ്പിച്ചുകൂടാ .ഇതാ പാചകക്കുറിപ്പ് ചുവടെ ചേർക്കുന്നു .

Ladoo

ചേരുവകൾ

1 മാരി ബിസ്ക്കറ്റ് - 1 പാക്കറ്റ്

2 കണ്ടൻസ് മിൽക്ക് - 1 / 2 കപ്പ്

3 കൊക്കോ പൊടി - 4 സ്പൂൺ

4 പാൽ - 2 സ്പൂൺ

5 ഉണങ്ങിയ പഴങ്ങൾ - 2 സ്പൂൺ (നുറുക്കിയത് )

അലങ്കരിക്കാൻ

6 റെയിൻബോ സ്‌പ്രിംഗ്ളർ - 1 സ്പൂൺ

7 ചോക്കലേറ്റ് - 1 / 2 ബൗൾ (ചീകിയതു )

8 കോക്കനട്ട് പൊടി - 4 സ്പൂൺ

ഉണ്ടാക്കുന്ന വിധം

1 . ബിസ്ക്കറ്റിനെ ഗ്രൈൻഡറിൽ നന്നായി പൊടിക്കുക .

2 . ഒരു ബൗളിൽ രണ്ടോ മൂന്നോ സ്പൂൺ കണ്ടൻസ് മിൽക്ക് എടുക്കുക .

3 .അതിൽ കൊക്കോ പൊടി ചേർത്ത് മിക്സ് ചെയ്യുക .

4 നിങ്ങൾക്ക് ഒരു കട്ടിയുള്ള മിശ്രിതം ലഭിക്കും .അതിലേക്കു പൊടിച്ച ബിസ്ക്കറ്റ് ചേർക്കുക .

5 .എല്ലാം മിക്സ് ചെയ്ത ശേഷം ഉണങ്ങിയ പഴങ്ങൾ ചേർക്കുക .

6 ലഡു കൂടുതൽ ക്രീമി ആയിരിക്കണമെങ്കിൽ കൂടുതൽ കണ്ടൻസ് മിൽക്കും ,കൊക്കോ പൊടിയും ചേർക്കുക .

7 വീണ്ടും എല്ലാം കൂടി മിക്സ് ചെയ്തു ഒരു കട്ടിയുള്ള പരുവത്തിൽ ആക്കുക .ഇന്നലെ ലഡു ഉണ്ടാക്കുവാനാകൂ .

8 കയ്യിൽ അല്പം നെയ്യ് പുരട്ടി ഈ മിശ്രിതത്തിൽ നിന്നും കുറച്ചെടുക്കുക .

9 ലഡു ആയി ഉരുട്ടി പാത്രത്തിൽ വയ്ക്കുക

10 ലഡുവിനെ ചോക്കലേറ്റും ,തേങ്ങയും ,റെയിൻബോ സ്‌പ്രിംഗ്‌ളറും കൊണ്ട് അലങ്കരിക്കുക .

11 10 -12 മിനിറ്റ് ലഡു ഫ്രിഡ്ജിൽ വയ്ക്കുക .
നിങ്ങൾക്കിതിനെ ട്രേയിൽ വച്ച് പരത്തി ,സ്ക്വയറോ ,ഡയമണ്ടോ ഷേപ്പിലാക്കി മുറിച്ചു ബിസ്ക്കറ്റ് ബർഫി ഉണ്ടാക്കാം .അതിനാൽ ദീപാവലിക്ക് ഇത് തീർച്ചയായും ഉണ്ടാക്കി നിങ്ങൾ കുടുംബാംഗങ്ങളോടൊത്തു ആഘോഷിക്കൂ .

Read more about: diwali, sweet, ദീപാവലി
Story first published: Thursday, October 27, 2016, 12:36 [IST]
English summary

Biscuit Ladoo Recipe For Diwali

Here is the tasty and easy recipe of biscuit for Diwali.
Please Wait while comments are loading...
Subscribe Newsletter