For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിന്ധി ദാല്‍ കറി തയ്യാറാക്കൂ

|

ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് നോര്‍ത്തിന്ത്യയില്‍ ഒഴിവാക്കാനാവാത്ത ഭക്ഷണമാണ് ദാല്‍. കേരളീയര്‍ക്കും പരിപ്പുകറി പ്രിയപ്പെട്ടതു തന്നെയാണ്.

പരിപ്പിന് അല്‍പം രുചി വ്യത്യാസം നല്‍കുന്ന സിന്ധി ദാല്‍ കറി തയ്യാറാക്കി നോക്കൂ. വ്യത്യസ്തമായ രുചിയും അതേ സമയം തയ്യാറാക്കാന്‍ വളരെ എളുപ്പവുമുള്ള ഒരു വിഭവമാണിത്.

കടലപ്പരിപ്പുപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കേണ്ടത്.

dal

കടലപ്പരിപ്പ്-ഒരു കപ്പ്
സവാള-1
പച്ചമുളക്-3
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഡ്രൈ മാംഗോ പൗഡല്‍-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കറിവേപ്പില

പരിപ്പ് നല്ലപോലെ കഴുകിയെടുക്കുക. ഇതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയുമിട്ട് വേവിയ്ക്കണം.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേക്ക് ജീരകമിട്ടു പൊട്ടിയ്ക്കുക. കറിവേപ്പിലയും ചേര്‍ക്കാം.

ഇതിലേക്ക് പച്ചമുളക്, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കി വേവിച്ചു വച്ചിരിയ്ക്കുന്ന പരിപ്പും ചേര്‍ത്തിളക്കണം.

പിന്നീട് ഇതിലേക്ക് ഡ്രൈ മാംഗോ പൗഡര്‍, ഗരം മസാല എന്നിവ ചേര്‍ത്തിളക്കണം.

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ജീരകം പൊട്ടിച്ച് സവാള ചേര്‍ത്തു വഴറ്റുക. കറിവേപ്പിലയും ചേര്‍ത്തിളക്കണം. ഇതിലേക്ക് ദാല്‍ ചേര്‍ത്ത് ഇളക്കാം.

സ്വാദേറിയ സിന്ധി ദാല്‍ കറി തയ്യാര്‍.

English summary

Spicy Sindhi Dal Curry

Today we have a spicy Sindhi dal recipe for you to try. Preparing this dal recipe is extremely easy and it will get ready in minutes. But the only twist is that we add a few spices and use a small trick with the tempering. The tempering of the dal is the most unique thing about this recipe and it makes the simple dal burst with mouthwatering flavours.
X
Desktop Bottom Promotion