For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോള്‍ഡ് കോഫി കുടിയ്ക്കണോ, വീട്ടില്‍ തയ്യാറാക്കാം

|

കോള്‍ഡ് കോഫി, പറയുമ്പോള്‍ തന്നെ എന്തോ വലിയ സംഭവം ആണെന്ന് തോന്നാം. എന്നാല്‍ അതൊന്നുമല്ല നമ്മുടെ വീട്ടില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതേ ഉള്ളൂ. മാത്രമല്ല ഇതൊരിക്കലും സങ്കീര്‍ണമായ ഒരു പാചക പരീക്ഷണം അല്ല എന്നതാണ് സത്യം.

എന്നാല്‍ ചെറിയ സംഭവം എന്ന് കരുതി അങ്ങോട്ട് വിട്ടു കളയാനും പറ്റില്ല. കാരണം കോഫി കോള്‍ഡാണെങ്കിലും ഉണ്ടാക്കുന്നത് അല്‍പം ശ്രദ്ധിച്ചു വേണം. എങ്ങനെയെന്ന് നോക്കാം.

 Recipe of cold coffee

ആവശ്യമുള്ള സാധനങ്ങള്‍

ബ്രൂ അല്ലെങ്കില്‍ നെസ്‌കഫെ കാപ്പിപ്പൊടി- 2 ടീസ്പൂണ്‍
പാല്‍- 1 കപ്പ്
ചോക്ലേറ്റ്- രണ്ട് സ്‌കൂപ്പ്
പഞ്ചസാര പൊടിച്ചത്- ആവശ്യത്തിന്
ചോക്ലേറ്റ് സോസ്- 1 ടീസ്പൂണ്‍
ഐസ്‌ക്യൂബ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടി പഞ്ചസാരപ്പൊടി ഐസ്‌ക്യൂബ് എന്നി ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക, അതോടൊപ്പം ല്‍പം ചോക്ലേറ്റ് പാല്‍ എന്നിവ ചേര്‍ത്ത് ഐസ്‌ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക.

പഞ്ചസാര അലിഞ്ഞു ചേര്‍ന്നതിനു ശേഷം ഐസ്‌ക്രീം വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കും. ഇളക്കി ചേര്‍ത്തതിനു ശേഷം ഗ്ലാസ്സിലേക്ക് പകര്‍ത്താം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ്‌ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി റെഡി.

English summary

Recipe of cold coffee

Take a look how to prepare cold coffee, read to know how to make it.
Story first published: Saturday, July 23, 2016, 15:21 [IST]
X
Desktop Bottom Promotion