For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോയാ ചീസ് കബാബ്

|

സോയ ചീസ് കബാബ് കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ പോഷകസമൃദ്ധമായ ഒരു സ്‌നാക്‌സാണ്. സോയയും ചീസുമാണ് ഇതിലുള്‍പ്പെട്ടിരിയ്ക്കുന്നത് എന്നതു തന്നെ കാരണം.

സോയ ചീസ് കബാബ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

soya cheese kabab

സോയ ചങ്‌സ്-250 ഗ്രാം
ഗ്രേറ്റ് ചെയ്ത ചീസ്-180 ഗ്രാം
ബട്ടര്‍-50 ഗ്രാം
സവാള-2
ക്യാപ്‌സിക്കം-1
്ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-4
ഏലയ്ക്കാപ്പൊടി-കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍-10 ഗ്രാം
മില്‍ക് ക്രീം-150 ഗ്രാം
മല്ലിയില
ഉപ്പ്

സോയ വെള്ളത്തിലിട്ടു വേവിച്ച് ഊറ്റിയെടുക്കുക.

ഇതില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ കൂട്ടിയിളക്കുക. ഇത് കാല്‍ മണിക്കൂര്‍ വയ്ക്കുക.

സവാള ചുവക്കനെ വഴറ്റുക. ഇത്, മല്ലിയില, പ്ച്ചമുളക് എന്നിവ ചേര്‍ത്ത് അരയ്ക്കുക.

ഒരു ബൗളില്‍ ചീസ് ഇട്ട് ഇതില്‍ മില്‍ക് ക്രീം, കോണ്‍ഫ്‌ളോര്‍, ഉപ്പ് എന്നിവ ചേര്‍ത്തു കുഴച്ച് നല്ല മിശ്രിതമാക്കുക.

ഇതിലേയ്ക്ക് അരച്ചു വച്ച പേസറ്റ് ചേര്‍ത്തിളക്കണം.

സോയ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ചീസ് മിശ്രിതത്തില്‍ ഇതു നല്ലപോലെ മുങ്ങണം.

മിശ്രിതം നല്ലപോലെ ഇളക്കിച്ചേര്‍ത്ത് കബാബിന്റെ ആകൃതിയാക്കുക.

ഒരു പാനില്‍ ബട്ടറോ ഓയിലോ പുരട്ടി ഇത് ഇരുവശവും മറിച്ചിട്ടു വേവിയ്ക്കുക.

വേണമെങ്കില്‍ ഇത് എണ്ണയില്‍ വറുത്തു കോരുകയുമാകാം.

സോയ ചീസ് കബാബ് തയ്യാര്‍.

English summary

Soya Cheese Kabab Recipe

Try this yummy delicious soya cheese kebab recipe. Follow the simple basic steps and make this soya cheese kebab ready in just few minutes.
Story first published: Tuesday, June 30, 2015, 14:13 [IST]
X
Desktop Bottom Promotion