For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രുചികരമായ അഞ്ച്‌ ഷേക്കുകള്‍

By Super
|

നിശ്ചിത പാചക വിധി ഇല്ല എന്നതാണ്‌ ഷേക്കുകളുടെ കാര്യത്തിലെ ഏറ്റവും നല്ല കാര്യം. നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളത്‌ എന്തും ചേര്‍ത്ത്‌ ഇത്‌ ഉണ്ടാക്കാം.

ഓരോ കാലത്തും ലഭ്യമാകുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച ആരോഗ്യത്തിന്‌ ഗുണകരമാകുന്ന പലതരം കൂട്ടുകള്‍ ഇതിനായി പരീക്ഷിച്ച്‌ നോക്കാം.

രസകരമായ ചില ഷേക്കുകള്‍ ഉണ്ടാക്കുന്ന വിധം ഇതാ,

strawberry shake

1. മാങ്ങ,സ്‌ട്രോബറി ഷേക്‌

ഇവ രണ്ടും വേനല്‍ക്കാല പഴങ്ങളാണ്‌.ആദ്യം ഇവ ചേര്‍ത്ത ഷേക്‌ ഉണ്ടാക്കി നോക്കാം.

ചേരുവകള്‍

1 കപ്പ്‌ തേങ്ങപ്പാല്‍

1 പഴം തൊലികളഞ്ഞ്‌ അരിഞ്ഞത്‌

1 മാങ്ങ തൊലികളഞ്ഞ്‌ അരിഞ്ഞത്‌

5 വലിയ സ്‌ട്രോബെറി ചെറുകഷ്‌ണങ്ങളാക്കിയത്‌.

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവളും കൂടി മിക്‌സിയിലിട്ട്‌ അടിച്ച്‌ യോജിപ്പിക്കുക. ഇത്‌ തണുപ്പിക്കണമെങ്കില്‍ അവസാനം കുറച്ച്‌ ഐസ്‌ ക്യൂബ്‌ ഇടുക. അതുപോലെ മിക്‌സിയിലിടുന്നതിന്‌ മുമ്പ്‌ പഴങ്ങള്‍ തണുപ്പിക്കുകയും ചെയ്യാം.

Berry shake

2. മാതള നാരങ്ങ, ബെറി ഷേക്‌

മാതള നാരങ്ങയില്‍ ഇരുമ്പും ബെറിയില്‍ ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്‌.

ചേരുവകള്‍

2 കപ്പ്‌ പലതരം ബെറികള്‍

1 കപ്പ്‌ മാതളനാരങ്ങ

1 പഴം

അരകപ്പ്‌ കോട്ടേജ്‌ ചീസ്‌

അര കപ്പ്‌ വെള്ളം

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി മിക്‌സിയിലിട്ട്‌ അടിച്ച്‌ യോജിപ്പിക്കുക.

banana shake

3. പഴം ഷേക്‌

പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള ഈ ഷേക്‌ വ്യായാമത്തിന്‌ ശേഷം കുടിക്കാന്‍ വളരെ നല്ലതാണ്‌.

ചേരുവകള്‍

അര കപ്പ്‌ പാല്‍

1 ടേബിള്‍ സ്‌പൂണ്‍ തേന്‍

1 ടീസ്‌പൂണ്‍ ജാതിക്കപൊടി

1 വലിയ പഴം

1 കപ്പ്‌ തൈര്‌

തയ്യാറാക്കുന്ന വിധം

തൈര്‌ ഒഴികെ ബാക്കിയെല്ലാ ചേരുവകളും മിക്‌സിയിലിട്ട്‌ നന്നായി അടിക്കുക. ശേഷം തൈര്‌ ഒഴിച്ച്‌ വീണ്ടും അടിച്ച്‌ നന്നായി യോജിപ്പിക്കുക.

apple

4. ആപ്പിള്‍ അവൊക്കാഡോ ഷേക്‌

ഈ ഷേക്ക്‌ ഇരുമ്പും ആന്റി ഓക്‌സിഡന്റും നിറഞ്ഞതാണ്‌.

ചേരുവകള്‍

ഒന്നര കപ്പ്‌ ആപ്പിള്‍ നീര്‌

രണ്ട്‌ കപ്പ്‌ ചീര അരിഞ്ഞത്‌

1 ആപ്പിള്‍ തൊലി കളയാതെ അരിഞ്ഞത്‌

അര അവക്കാഡോ അരിഞ്ഞത്‌

തയ്യാറാക്കുന്ന വിധം

ശരിയായ യോജിപ്പില്‍ എത്തുന്നത്‌ വരെ ചേരുവകള്‍ എല്ലാം ചേര്‍ത്ത്‌ മിക്‌സിയില്‍ അടിക്കുക. ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കുക.

cucumber

5. വെള്ളരിക്ക, ആപ്പിള്‍, പുതിന ഷേക്‌

വേനല്‍ക്കാലത്ത്‌ തണുപ്പ്‌ നല്‍കാന്‍ വെള്ളരിക്ക വളരെ നല്ലതാണ്‌. ഈ ഷേക്‌ ഇതിന്റെ ഗുണങ്ങള്‍ എല്ലാം തരും

ചേരുവകള്‍

2 തൊലികളഞ്ഞ വെള്ളരിക്ക അരിഞ്ഞത്‌

അര ആപ്പിള്‍ അരിഞ്ഞത്‌

കാല്‍ കപ്പ്‌ വെള്ളം

കാല്‍ കപ്പ്‌ പുതിന

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചേര്‍ത്ത്‌ ഒരു മിനിട്ട്‌ നേരം മിക്‌സിയില്‍ അടിക്കുക. ഷേക്‌ തയ്യാര്‍. പനീര്‍ പഹാഡി തയ്യാറാക്കാം

English summary

Healthy Recipes For Shakes

The best thing about shakes is that there is no fixed recipe. Here are some interesting recipes to choose from.
X
Desktop Bottom Promotion