For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് ദഹി കെ കബാബ്

|

റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന് തയ്യാറാക്കുന്ന വിഭവങ്ങള്‍ പലതുണ്ട്. ഇതിലൊന്നാമ് ദഹി കെ കബാബ്.

കോട്ടേജ് ചീസ്, തൈര്, മസാലകള്‍, നട്‌സ് എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ദഹി കെ കബാബ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Kabab

കോട്ടേജ് ചീസ്-200 ഗ്രാം
സവാള-1
വഴറ്റിയ സവാള അരച്ച പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍- കാല്‍ ടീസ്പൂണ്‍
പച്ചമുളക്-2
കശുവണ്ടിപ്പരിപ്പു പൊടിച്ചത്-2 ടേബിള്‍ സ്പൂണ്‍
മുട്ട-2
തൈര്-1 കപ്പ്
മല്ലിയില അരിഞ്ഞത്
പുതിന അരിഞ്ഞത്
ബ്രെഡ് ക്രംമ്പ്‌സ്
ഉപ്പ്
ഓയില്‍

കോട്ടേജ് ചീസ് ഗ്രേറ്റ് ചെയ്യുക.

സവാള ബ്രൗണ്‍ നിറത്തില്‍ വഴറ്റിയതു വേണം പേസ്റ്റാക്കാന്‍.

ബ്രെഡ് ക്രംമ്പ്‌സ്, ഓയില്‍, മുട്ട എന്നിവയൊഴികെയുള്ള എല്ലാ ചേരുവകളും കോട്ടേജ് ചീസിനൊപ്പം ചേര്‍ത്തിളക്കുക.

ഓയില്‍ തിളപ്പിയ്ക്കുക.

മിശ്രിതം കുറേശെ വീതം എടുത്ത് മുട്ടയിലും പിന്നീട് ബ്രെഡ് ക്രംമ്പ്‌സിലും മുക്കി വറുത്തു കോരുക.

ദഹി കെ കബാബ് തയ്യാര്‍. സിംപിള്‍ പനീര്‍-ക്യാപ്‌സിക്കം ഫ്രൈ

English summary

Dahi Ke Kabab Recipe For Ramzan

Dahi ke Kabab is a must to prepare during the holy month of Ramadan. This delicious kebab recipe is a must try.
Story first published: Saturday, June 13, 2015, 0:05 [IST]
X
Desktop Bottom Promotion