For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡ്രൈ ഫ്രൂട്ട് മാംഗോ ലസിയുണ്ടാക്കാം

|

മാങ്ങാക്കാലമാണ്. പല തരത്തിലുള്ള മാങ്ങകള്‍ ലഭ്യമാണ്. പഴുത്ത മാങ്ങ കഴിയ്ക്കാം. ജ്യൂസുണ്ടാക്കി കുടിയ്ക്കാം.

മാങ്ങയില്‍ ഡ്രൈ ഫ്രൂട്‌സ് ചേര്‍ത്ത് സ്വാദിഷ്ടമായ ഡ്രൈ മാംഗോ ലസിയുണ്ടാക്കാം. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ, ദാഹം ശമിപ്പിയ്ക്കുന്ന, ശരീരത്തെ തണുപ്പിയ്ക്കുന്ന നല്ലൊന്നാന്തരം ഒരു പാനീയമാണിത്.

Mango Lassi

പഴുത്ത മാങ്ങ-1
പുളിയില്ലാത്ത തൈര-1 കപ്പ്
ബദാം-5
പിസ്ത-4
പഞ്ചസാര-3 ടീസ്പൂണ്‍
ഐസ്

മാങ്ങയുടെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക.

ബദാം, പിസ്ത എന്നിവ ചെറിയ കഷ്ണങ്ങളാക്കുക.

തൈര്, മാങ്ങ, പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിയ്ക്കുക.

ഇത് അരിച്ചെടുക്കാം.

പിസ്ത, ബദാം എന്നിവ ചേര്‍ത്ത് അലങ്കരിയ്ക്കാം.

ഐസ് ചേര്‍ത്ത് തണുപ്പിച്ച് സ്വാദിഷ്ടമായ ഈ ലസി കുടിയ്ക്കാം

Read more about: drink പാനീയം
English summary

Dry Fruit Mango Lassi Recipe

As Punjab is well know for its huge glass of filling and healthy lassi, here is a special, dry fruit mango lassi recipe.
Story first published: Thursday, April 24, 2014, 14:51 [IST]
X
Desktop Bottom Promotion