For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെജിറ്റബിള്‍ പക്കോഡ തയ്യാറാക്കൂ

|

പച്ചക്കറികള്‍ ആരോഗ്യത്തിനു വളരെ നല്ലതാണ്. എന്നാല്‍ വറവു സാധനങ്ങളോട് എല്ലാവര്‍ക്കും പ്രിയമേറുകയും ചെയ്യും. ആരോഗ്യത്തിന് നല്ലതല്ലെങ്കില്‍ പോലും.

പച്ചക്കറികള്‍ ചേര്‍ത്ത് പക്കോഡയുണ്ടാക്കിയാല്‍ പച്ചക്കറികള്‍ ഉള്ളിലെത്തുകയെങ്കിലും ചെയ്യും. പ്രത്യേകിച്ചു പച്ചക്കറികള്‍ കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഈ രീതി പരീക്ഷിയ്ക്കാം.

പലതരം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒരു പക്കോഡയാണ് വെജിറ്റബിള്‍ പക്കോഡ. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

താഴെപ്പറയുന്ന പച്ചക്കറികള്‍ ചെറുതായി അരിയുകയോ ഗ്രേറ്റ് ചെയ്യുകയോ വേണം.

Veg Pakoda

ക്യാരറ്റ്-1 ടേബിള്‍സ്പൂണ്‍
ക്യാപ്‌സിക്കം-2 ടേബിള്‍ സ്പൂണ്‍
ഉരുളക്കിഴങ്ങ്-2 ടേബിള്‍ സ്പൂണ്‍
ചീര-1 ടേബിള്‍ സ്പൂണ്‍
പുതിനയില-1 ടേബിള്‍ സ്പൂണ്‍
സ്പ്രിംഗ് ഒണിയന്‍-1 ടേബിള്‍ സ്പൂണ്‍
സവാള-1 ടേബിള്‍ സ്പൂണ്‍
പനീര്‍- 1 ടേബിള്‍ സ്പൂണ്‍
മല്ലിയില-1 ടേബിള്‍ സ്പൂണ്‍
പ്ച്ചമുളക്-2 ടീസ്പൂണ്‍
കടലമാവ്-1 കപ്പ്
പെരുഞ്ചീരകം-1 ടീസ്പൂണ്‍
മുഴുവന്‍ മല്ലി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
വെള്ളം
എണ്ണ

പെരുഞ്ചീരകം, മല്ലി എന്നിവ ഒരുമിച്ചു പൊടിയ്ക്കുക.

കടലമാവില്‍ എണ്ണയൊഴികെയുള്ള എല്ലാ ചേരുവകളും കൂട്ടിയിളക്കുക. പാകത്തിനു വെള്ളമൊഴിച്ചു മാവാക്കുക.

ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ചു വറുത്തു കോരാം.

വെജിറ്റബിള്‍ പക്കോഡ തയ്യാര്‍.

English summary

Vegetable Pakora Recipe

Vegetable pakora.... does the name itself cause you to salivate? This evening snack recipe is one of the best you can have with that cup of hot chai.
X
Desktop Bottom Promotion