For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോയ കബാബ് തയ്യാറാക്കാം

|

കബാബ് എന്നു പറയുമ്പോള്‍ പലരും നോണ്‍ വെജ് വിഭവങ്ങളെക്കുറിച്ചായിരിയ്ക്കും ഓര്‍ക്കുക. കാരണം കബാബുകളില്‍ കൂടുതലും നോണ്‍ വെജ് കബാബുകളാണ് പ്രശസ്തം.

വെജിറ്റേറിയന്‍ കബാബുകളുമുണ്ട്. ഇതിലൊന്നാണ് സോയ കബാബ്. ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഭക്ഷണമാണ് സോയ. എന്നാല്‍ ഇതിന്റെ സ്വാദ് പലര്‍ക്കും പിടിയ്ക്കാറില്ല. ഇത്തരക്കാര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കാവുന്ന ഒന്നാണ് സോയ കബാബ്.

സോയ കബാബ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Soya

സോയ ചങ്‌സ്-10
സവാള-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
തൈര്-2 ടീസ്പൂണ്‍
പച്ചമുളക്-4
മുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ

സോയ ചങ്‌സ് 10 മിനിറ്റു നേരം ചൂടുവെള്ളത്തിലിട്ടു കുതിര്‍ത്തുക. പിന്നീട് വെള്ളം ഊറ്റിക്കളഞ്ഞു വയ്ക്കണം.

സോയയില്‍ ഞ്ചി-വെളുത്തുള്ളി പേസറ്റ്, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക.

സവാള, പച്ചമുളക്, മല്ലിയില എന്നിവ ചേര്‍ത്തരച്ച് പേസ്റ്റുണ്ടാക്കുക. ഇത് തൈരില്‍ കലര്‍ത്തുക. ബാക്കിയുള്ള മസാലപ്പൊടികളും ഇതില്‍ കലര്‍ത്തുക. ഇത് സോയക്കു മുകളില്‍ പുരട്ടി വയ്ക്കുക.

മൈക്രോവേവ് 200 ഡിഗ്രി പ്രീഹീറ്റ് ചെയ്യണം.

ഒരു ബേക്കിംഗ് ട്രേയില്‍ സോയ വച്ച് അല്‍പം എണ്ണ കൊണ്ട് ബ്രഷ് ചെയ്യുക. ഇത് 10 മിനിറ്റു നേരം ഗ്രില്‍ ചെയ്യുക. എല്ലാ വശവും നല്ലപോലെ ബേക്ക് ചെയ്യണം.

ചൂടോടെ കഴിയ്ക്കാന്‍ സോയ കബാബ് തയ്യാര്‍.

English summary

Soya Chunks Kabab Recipe

Now vegans are people who do even eat milk products. So soya chunks kebab recipe gives you vegetarian kebabs that can also be enjoyed by vegans,
Story first published: Thursday, July 3, 2014, 13:33 [IST]
X
Desktop Bottom Promotion