For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോയാ ചപ്പാത്തി റോള്‍ തയ്യാറാക്കാം

|

കുട്ടികള്‍ക്കു നല്‍കാവുന്ന ആരോഗ്യകരമായ ഒരു സ്‌നാക്‌സാണ് സോയ ചപ്പാത്തി റോള്‍.

നല്ലൊരു ഫൈബര്‍ ഫുഡായ സോയയും മറ്റു പച്ചക്കറികളും ചേര്‍ത്ത് സോയ ചപ്പാത്തി റോള്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

rolls

ചപ്പാത്തി-2
മുട്ട-1
സോയ ചങ്‌സ്- 1 കപ്പ്
കുക്കുമ്പര്‍ അരിഞ്ഞത്-4 ടേബിള്‍ സ്പൂണ്‍
റാഡിഷ് അരിഞ്ഞത്-4 ടേബിള്‍ സ്പൂണ്‍
പുതിന ചട്‌നി-2 ടേബിള്‍ സ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
ഓയില്‍

സോയ വെള്ളത്തിലിട്ടു കുതിര്‍ത്തെടുക്കുക.

മുട്ട നല്ലപോലെ അടിച്ചു പതപ്പിയ്ക്കുക. സോയ കുക്കറിലോ അല്ലാതെയോ അല്‍പം ഉപ്പു ചേര്‍ത്തു വേവിയ്ക്കാം. ഇതു വാങ്ങി ചൂടാറുമ്പോള്‍ ഗരം മസാല, കുക്കുമ്പര്‍, റാഡിഷ് എന്നിവ ചേര്‍ത്തിളക്കാം.

ഒരു തവ ചൂടാക്കി പാകം ചെയ്ത ചപ്പാത്തി മുട്ടയില്‍ മുക്കി തവയിലിട്ടു വേവിയ്ക്കുക. തവയില്‍ അല്‍പം ഓയില്‍ പുരട്ടാം.

ചപ്പാത്തിക്കുളളില്‍ പുതിന ചട്‌നി പുരട്ടുക.

സോയയും മറ്റെല്ലാ ചേരുവകളും ചപ്പാത്തിയ്ക്കുള്ളില്‍ വച്ച് റോള്‍ പോലെയാക്കുക. ഇത് തവയിലിട്ട് ഇരുവശവും ചൂടാക്കി കഴിയ്ക്കാം. ഷാഹി മഷ്‌റൂം മസാല തയ്യാറാക്കാം

English summary

Soya Chapathi Rolls

Here is a tasty and nutritious recipe of soya chapathi roll. Read more to know about,
Story first published: Wednesday, July 15, 2015, 15:30 [IST]
X
Desktop Bottom Promotion