For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങ് റോസ്റ്റ്

|

ഉരുളക്കിഴങ്ങ് ഇഷ്ടമില്ലാത്തവര്‍ ചുരുക്കം. ഇത് പല രീതിയിലും കഴിയ്ക്കാമെന്നതാണ് ഏറ്റവും വലിയ ഗുണം.

ഉരുളക്കിഴങ്ങ് റോസ്റ്റ് ചെയ്തു കഴിച്ചാലോ, മൈക്രോവേവ് അവനില്‍. ഇതെങ്ങനെയെന്നു നോക്കൂ.

Roasted Potato

ഉരുളക്കിഴങ്ങ്-6
വെളുത്തുള്ളി-2
ജീരകം-2 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
ഒലീവ് ഓയില്‍

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നാലാക്കി മുറിയ്ക്കുക.

അവന്‍ 450 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ ചൂടാക്കുക.

ഉരുളക്കിഴങ്ങില്‍ ഉപ്പ്, കുരുമുളകുപൊടി, വറുത്ത ജീരകം എന്നിവ പുരട്ടുക.

വെളുത്തുള്ളി ചെറുതാക്കി നുറുക്കി ഇതില്‍ കലര്‍ത്തുക. ഒലീവ് ഓയില്‍ ചേര്‍ത്ത് ഇളക്കുക. ഇത് അരമണിക്കൂര്‍ വച്ച ശേഷം അവനില്‍ വച്ച് റോസ്റ്റ് ചെയ്യുക.

ഉരുളക്കിഴങ്ങ് ബ്രൗണ്‍ നിറത്തില്‍ മൊരിയുന്നതു വരെ റോസ്റ്റ് ചെയ്യണം.

ടിപ്‌സ്

ബേബി പൊട്ടേറ്റോ ഉപയോഗിക്കും ഇതുണ്ടാക്കാം. ഇത് മുറിയ്‌ക്കേണ്ട ആവശ്യമില്ല. ചെറിയ ഓട്ടകള്‍ ഇട്ടാല്‍ മതിയാകും.

English summary

Cooking, Roasted Potato, Snacks, Veg, പാചകം, ഉരുളക്കിഴങ്ങ് റോസ്റ്റ്, വെജ്, സ്‌നാക്‌സ്,

There are many side dishes that you can prepare using new potatoes. You do not need to peel these new potatoes. Just make sure they are washed properly so that the dirt is removed,
Story first published: Wednesday, March 13, 2013, 12:01 [IST]
X
Desktop Bottom Promotion