For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോമ്പ് തുറയ്ക്ക് ഉന്നക്കായ

|

മലബാറുകാരുടെ നോമ്പുതുറ വിഭവങ്ങളില്‍ പ്രധാനിയാണ് ഉന്നക്കായ. ഉന്നക്കായ ഇല്ലാതെ മലബാറില്‍ എന്ത് നോമ്പ്തുറ എന്നതാണ് സത്യം. എന്നാല്‍ ഇത് തയ്യാറാക്കുന്നതെങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. വളരെ വളരെ സ്‌പെഷ്യല്‍ ആയ ഒരു വിഭവമാണ് ഇത് എന്നതാണ്.

Recipe of Unnakkaya

image courtesy

മാത്രമല്ല കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും എന്നതും ഉന്നക്കായയുടെ പ്രത്യേകതയാണ്. നോമ്പ് കാലത്ത് ഏറ്റവും കൂടുതല്‍ വീടുകളില്‍ ഉണ്ടാക്കുന്ന ഈ വിഭവം ലോകത്തിന്റെ പല കോണിലും എത്തുന്നുണ്ട്. എങ്ങനെ മലബാര്‍ സ്‌പെഷ്യല്‍ ഉന്നക്കായ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

നേന്ത്രപ്പഴം- 1 കിലോ
തേങ്ങ ചിരവിയത്- അരക്കപ്പ്
മുട്ട- നാലെണ്ണം
നെയ്യ്- 4 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി- 1 ടീസ്പൂണ്‍
പഞ്ചസാര-300 ഗ്രാം
അണ്ടിപ്പരിപ്പ്- 10 എണ്ണം
എണ്ണ- ആവശ്യത്തിന്
റൊട്ടിപ്പൊടി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ പഴം വേവിച്ചൈടുക്കുക. ഇതിനു ശേഷം വെവിച്ചു വെച്ച പഴം മിക്‌സിയില്‍ നല്ലതുപോലെ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക. തേങ്ങ ചിരകിയത്, ഏലയ്ക്കപ്പൊടി, അണ്ടിപ്പരിപ്പ, പഞ്ചസാര എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. അരച്ച് വെച്ചിരിയ്ക്കുന്ന പഴം കൈയ്യില്‍ വെച്ച് നല്ലതുപോലെ ഉരുളയാക്കി പരത്തിയെടുക്കുക.

ഇതില്‍ നമ്മള്‍ ചേര്‍ത്ത് വെച്ചിരിയ്ക്കുന്ന കൂട്ടട് ഒരു ടീസ്പൂണ്‍ വീതം നിറച്ച് ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ഇത് കൊഴിമുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക. ഉന്നക്കായ റെഡി...

English summary

Recipe of Unnakkaya

Take a look how to prepare unnakkaya. Read to know how to make it.
Story first published: Saturday, June 25, 2016, 15:33 [IST]
X
Desktop Bottom Promotion