For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റവ വട തയ്യാറാക്കാം

|

റവ കൊണ്ട് ഉപ്പുമാവും ഇഡ്ഡലിയും മാത്രമല്ല, വടയുമുണ്ടാക്കാം. ഇതില്‍ അരിപ്പൊടിയും കൂടി ചേര്‍ത്താണ് ഉണ്ടാക്കുകയെന്നു മാത്രം.

റവ കൊണ്ട് വടയെങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ,

Rava vada

റവ-1 കപ്പ്
അരിപ്പൊടി-അരക്കപ്പ്
സവാള-2
പച്ചമുളക്-6
കറിവേപ്പില
മല്ലിയില
ഉപ്പ്
എണ്ണ

റവ, അരിപ്പൊടി എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് നല്ലപോലെ മിക്‌സാവണം.

ഇതിലേയ്ക്ക് ഉപ്പും അല്‍പം എണ്ണയും ഒഴിയ്ക്കുക.

പച്ചമുളക്, ചെറുതായി അരിഞ്ഞ സവാള, മല്ലിയില, കറിവേപ്പില എന്നിവയും ഇതിലേയ്ക്കു ചേര്‍ക്കണം.ഇതിലേയ്ക്ക് പാകത്തിന് വെള്ളം ചേര്‍ത്ത് വട തയ്യാറാക്കാന്‍ സാധിയ്ക്കുന്ന വിധത്തിലെ മാവാക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം.

എണ്ണ തിളയ്ക്കുമ്പോള്‍ മ്ിശ്രിതത്തില്‍ നിന്നും കുറേശെ എടുത്ത് വടയുടെ ആകൃതിയില്‍ തിളച്ച എണ്ണയിലേയ്ക്കിടുക.

ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക.

ചൂടോടെ കഴിയ്ക്കൂ, റവ വട.

English summary

Rava Vada Recipe

Here is a tasty and easy snacks recipe, Rava Vada. Try these recipe,
Story first published: Wednesday, September 24, 2014, 14:37 [IST]
X
Desktop Bottom Promotion