For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റാഡിഷ് വട തയ്യാറാക്കാം

|

പരിപ്പുവട, ഉള്ളിവട, ഉഴുന്നുവട എന്നിങ്ങനെ പോകുന്നു വട ലിസ്റ്റ്. ഇവയല്ലാതെയും പലതരം ചേരുവകള്‍ ഉപയോഗിച്ചു വട തയ്യാറാക്കാം.

റാഡിഷ് ക്യാരറ്റ് വിഭാഗത്തില്‍ പെട്ട ഒരു പച്ചക്കറിയാണ്. സാമ്പാറിനും മറ്റും അല്‍പം വ്യത്യസ്ത രുചി നല്‍കുന്ന പോഷകസമദ്ധമായ ഒന്ന്.

റാഡിഷ് ഉപയോഗിച്ചും വട തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ. വെളുത്ത നിറത്തിലെ റാഡിഷാണ് ഇതിന് ഉപയോഗിയ്‌ക്കേണ്ടത്.

Vada

റാഡിഷ്-24

കടലമാവ്-അരക്കപ്പ്

സവാള-1

മുളകുപൊടി-1 ടീസ്പൂണ്‍

മല്ലിപ്പൊടി-1 ടീസ്പൂണ്‍

ജീരകപ്പൊടി-അര ടീസ്പൂണ്‍

കായം-ഒരു നുള്ള്

മല്ലിയില

ഉപ്പ്

ഓയില്‍

റാഡിഷിന്റെ പുറംതൊലി കളയുക. ഇത് ഗ്രേറ്റ് ചെയ്‌തെടുക്കണം.

ഇതില്‍ ഉപ്പു ചേര്‍ത്ത് 15 മിനിറ്റു വയ്ക്കുക. റാഡിഷിന്റെ ചെറിയ കയ്പ് കളയാനാണിത്. ഇതിനു ശേഷം വെള്ളം പിഴിഞ്ഞു കളയുക.

കടലമാവില്‍ എണ്ണയൊഴികെയുള്ള എല്ലാ ചേരുവകളും കൂട്ടിക്കലര്‍ത്തുക. ഇതില്‍ റാഡിഷ് ചേര്‍ത്തു കുഴയ്ക്കുക. വേണമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ക്കാം.

ഓയില്‍ തിളപ്പിച്ച് മിശ്രിതം കുറേശെ വീതമെടുത്ത് കൈ കൊണ്ടു പരത്തി വറുത്തെടുക്കണം.

റാഡിഷ് വട തയ്യാര്‍. ചൂടോടെ കഴിയ്ക്കൂ. ചിക്കന്‍ കട്‌ലറ്റ്‌, കേരളാ സ്റ്റൈല്‍

English summary

Radish Vada Recipe

Radish is a nutritious food item. We can prepare vada using radish. Read more to know the recipe of radish vada,
Story first published: Friday, December 5, 2014, 13:35 [IST]
X
Desktop Bottom Promotion