For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌പെഷ്യല്‍ ചെമ്മീന്‍ കൊഴുക്കട്ട

|

കൊഴുക്കട്ട നമ്മുടെ നാട്ടിലെ സ്ഥിരം പലഹാരമാണ്. മധുരമുള്ളതും എരിവുള്ളതുമായ കൊഴുക്കട്ട നാലുമണിപ്പലഹാരങ്ങളില്‍ പ്രസിദ്ധവുമാണ്. എന്നാല്‍ അല്‍പം വ്യത്യസ്തമായ കൊഴുക്കട്ടയാണെങ്കിലോ? ചെമ്മീന്‍ കൊഴുക്കട്ടയാണ് ഇന്നത്തെ സ്‌പെഷ്യല്‍ നാല് മണിപ്പലഹാരം.

ചെമ്മീന്‍ കൊണ്ട് എന്ത് വിഭവമുണ്ടാക്കിയാലും അതെല്ലാം നമ്മുടെ വായില്‍ കപ്പലോടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തവണ ചെമ്മീന്‍ കൊഴുക്കട്ട ഒന്നും ഉണ്ടാക്കി നോക്കൂ..

prawns kozhukatta recipe

ആവശ്യമുള്ള സാധനങ്ങള്‍

ഉണക്കിയ ചെമ്മീന്‍-200 ഗ്രാം
വലിയ ഉള്ളി- രണ്ട്
ഇഞ്ചി അരച്ചത്- 1 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്- 1 ടീസ്പൂണ്‍
മുളക് പൊടി- അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 നുള്ള്
പെരുംജീരകം പൊടിച്ചത്- ഒരു നുള്ള്
മല്ലിയില, കറിവേപ്പില ചെറുതായി അരിഞ്ഞത്- അല്‍പം
തേങ്ങ ചിരവിയത്- അരക്കപ്പ്
വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
വറുത്ത അരിപ്പൊടി- 1 കപ്പ്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നന്നായി കഴുകിയെടുത്ത് മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വലിയ ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചതും കൂടി ചേര്‍ക്കുക.

വേവിച്ച ചെമ്മീന്‍ ഇതില്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് വലിയ ജീരകപ്പൊടിയും തേങ്ങ ചിരവിയതും ചേര്‍ത്ത് മൊരിച്ച് മാറ്റിവെയ്ക്കുക. അരിപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചൂടുവെള്ളമുപയോഗിച്ച് കുഴച്ച് മാവാക്കിയെടുക്കുക.

ഇത് ഉരുളകളാക്കി ചെറുതായി പരത്തി അതില്‍ കുറച്ച് ചെമ്മീന്‍ മസാല വെച്ച് ഉരുട്ടിയെടുക്കുക. ഈ ഉരുളകള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക. സ്വാദിഷ്ഠമായ ചെമ്മീന്‍ കൊഴുക്കട്ട റെഡി.

English summary

prawns kozhukatta recipe

Here is the tasty recipe of prawns kozhukkatta read to know how to make it.
Story first published: Wednesday, May 18, 2016, 15:21 [IST]
X
Desktop Bottom Promotion