For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊട്ടെറ്റൊ വെഡ്ജസ് വീട്ടിലുണ്ടാക്കാം

|

ഉരുളക്കിഴങ്ങ് വറുത്തത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. ഇതിന്റെ ഒരു വകഭേദമാണ് പൊട്ടെറ്റോ വെഡ്ജസ്.

സാധാരണ പായ്ക്കറ്റിലും കടകളിലുമെല്ലാം കിട്ടുന്ന ഈ വിഭവം നമുക്കു വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

പൊട്ടെറ്റോ വെഡ്ജസ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Potato Wedges

ഉരുളക്കിഴങ്ങ്-3
മുളകുപൊടി-1 ടീസ്പൂണ്‍
ഒണിയന്‍ പൗഡര്‍-അര ടീസ്പൂണ്‍
ഗാര്‍ലിക് പൗഡര്‍-കാല്‍ ടീസ്പൂണ്‍
ചീസ് പൗഡര്‍-കാല്‍ ടീസ്പൂണ്‍
എണ്ണ
ഉപ്പ്

ഉരുളക്കിഴങ്ങു കഴുകി തൊലി കളഞ്ഞ് അല്‍പം കട്ടിയില്‍ മുറിച്ചെടുക്കുക. ഇതില്‍ നിന്നും വെള്ളം മുഴുവന്‍ കളയണം.

ഇതിനു മുകളില്‍ മസാലപ്പൊടികളും ഉപ്പും വിതറുക. ഇത് ന്ല്ലപോലെ ചേര്‍ത്തിളക്കി അഞ്ചു മ്ിനിറ്റു വയ്ക്കാം.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ഇവ വറുത്തു കോരുക. ഇവ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം.

ഇതിനു മുകളില്‍ ചീസ് പൗഡര്‍ വിതറാം.

സോസ് കൂട്ടി ചൂടോടെ കഴിയ്ക്കൂ.

വിവാഹആല്‍ബത്തില്‍ വേണ്ട ഫോട്ടോകള്‍വിവാഹആല്‍ബത്തില്‍ വേണ്ട ഫോട്ടോകള്‍

Story first published: Tuesday, February 3, 2015, 14:12 [IST]
X
Desktop Bottom Promotion