For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്കായി പൊട്ടെറ്റോ പാന്‍ കേക്ക്

|

സ്‌കൂളില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് തയ്യാറാക്കാന്‍ പറ്റിയ ഒരു സ്‌നാക്‌സിതാ, സ്റ്റഫ്ഡ് പൊട്ടെറ്റോ പാന്‍ കേക്ക്.

വ്യത്യസ്തമായ ഒരു വിഭവവുമാകും, മുട്ട ചേര്‍ത്തുണ്ടാക്കുന്നതു കൊണ്ട് പ്രോട്ടീന്‍ കലവറയുമാണ്.

ബേക്കറി പലഹാരങ്ങള്‍ക്കു പകരം ഇതൊന്നു പരീക്ഷിച്ചു നോക്കൂ, ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ഗ്രില്‍ഡ് തന്തൂരി ചിക്കന്‍, എളുപ്പം

PotatoPancake

ഗോതമ്പുപൊടി-2 കപ്പ്
മുട്ട-3
സവാള-1
മൈദ-2 കപ്പ്
ഉരുളക്കിഴങ്ങ്-4
ഉപ്പ്
ഒലീവ് ഓയില്‍

മുട്ട രണ്ടെണ്ണം പുഴുങ്ങി കനം കുറച്ച് വട്ടത്തില്‍ മുറിയ്ക്കുക.
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചു വയ്ക്കണം. സവാള കനം കുറച്ചരിയുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി അല്‍പം ഒലീവ് ഓയിലോ അല്ലെങ്കില്‍ സാധാരണ ഓയിലോ ഒഴിയ്ക്കുക. ഇതിലേയ്ക്കു സവാള ചേര്‍ത്തിളക്കണം. സവാള ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക.

ഇതിലേയ്ക്ക് ഗോതമ്പു പൊടി ചേര്‍ത്തിളക്കുക. മുട്ട മുറിച്ചതും ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. അല്‍പം ഉപ്പും ചേര്‍ത്തിളക്കുക. ഇതൊന്നു നല്ലപോലെ ചൂടായിക്കഴിഞ്ഞാല്‍ വാങ്ങി വയ്ക്കാം.

പച്ചമുട്ട ഉടച്ചു വച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങിനൊപ്പം ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കി കട്ടകളില്ലാതെ കൂട്ടിക്കലര്‍ത്തുക. അതിനൊപ്പം മൈദയും ചേര്‍ത്തിളക്കിയെടുക്കുക. ചപ്പാത്തിപ്പരുവത്തിലാകണം.

ഇതില്‍ നിന്നും കുറേശെയെടുത്ത് ചെറുതായി പരത്തുക. കൈകൊണ്ടോ ചപ്പാത്തിപ്പലകയോ ഉപയോഗിയ്ക്കാം.

ഇതിനുള്ളില്‍ നേരത്തെ തയ്യാറാക്കി വച്ചിരിയ്ക്കുന്ന ഗോതമ്പുകൂട്ട് കുറേശെ വീതം നിറയ്ക്കുക. ഇത് ഉള്ളിലാകും വിധത്തില്‍ മൈദക്കൂട്ട് വശം ചേര്‍ത്തു വയ്ക്കുക. ഇത് കയ്യില്‍ വച്ചു പതുകെ പരത്താം.

ഒരു പാനില്‍ അല്‍പം എണ്ണ പുരട്ടി ഇത് ഇരുവശവും ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകും വിധത്തില്‍ ചുട്ടെടുക്കാം.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Potato Pancake For Kids

Try this yummy stuffed potato pancake recipe for your kids this evening. It is a healthy evening snack to fill their little tummy,
Story first published: Tuesday, November 11, 2014, 13:49 [IST]
X
Desktop Bottom Promotion