For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊട്ടെറ്റോ മട്ടന്‍ കട്‌ലറ്റ് റെസിപ്പി

|

സ്‌നാക്‌സില്‍ കട്‌ലറ്റുകള്‍ക്ക് എപ്പോഴും മുഖ്യസ്ഥാനമുണ്ട്. ഇത് വെജിറ്റേറിയനായും നോണ്‍ വെജിറ്റേറിയനായും ഉണ്ടാക്കുകയും ചെയ്യാം.

പൊട്ടെറ്റോ മട്ടന്‍ കട്‌ലറ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ,

മട്ടന്‍ കീമ-200ഗ്രാം
സവാള-1
ഉരുളക്കിഴങ്ങ്-2
കോണ്‍ഫ്‌ളോര്‍-1 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-32
കുരുമുളകുപൊടി-അര ടീസ്പൂണ്‍
വിനെഗര്‍-1 ടേബിള്‍സ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള അരിഞ്ഞതു ചേര്‍ത്ത് നല്ലപോലെ വഴറ്റണം. പിന്നീട് മട്ടന്‍ കീമ ഇതിലേക്ക് ചേര്‍ത്തിളക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ക്കണം. കുരുമുളകു പൊടി, ഉപ്പ്, ഗരം മസാല എന്നിവയും ചേര്‍ത്ത് ഇളക്കുക. ഇത് അടച്ചു വച്ചു വേവിയ്ക്കുക. വെന്ത് വെള്ളം വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കുക.

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് നല്ലപോലെ ഉടയ്ക്കുക. ഇത് വേവിച്ചു വച്ച മട്ടന്‍ മിശ്രിതത്തിലേക്കു ചേര്‍ത്തിളക്കാം. കോണ്‍ഫ്‌ളോര്‍ അല്‍പം വെള്ളത്തില്‍ കലര്‍ത്തി ഇതും ചേര്‍ത്തിളക്കുക. ഇതെല്ലാം ചേര്‍ത്തിളക്കുക. മിശ്രിതത്തില്‍ വെള്ളം അധികമാകാതിരിക്കാന്‍ ശ്രദ്ധിയ്ക്കണം.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ഈ മിശ്രിതത്തില്‍ നിന്നും അല്‍പം വീതമെടുത്ത് കട്‌ലറ്റ് ആകൃതിയില്‍ പരത്തി വറുത്തെടുക്കണം.

കട്‌ലറ്റ് ചൂടോടെ സോസ് ചേര്‍ത്തു കഴിയ്ക്കാം.

പാചകം, നോണ്‍ വെജ്, സ്‌നാക്‌സ്, പൊട്ടെറ്റോ മട്ടന്‍ കട്‌ലറ്റ്

English summary

Potato Mutton Cutlet

Potato mutton cutlet recipe is easy to prepare and makes a really sumptuous meal. This breakfast recipe is a very delicious way to begin your day. You must be thinking that making potato mutton cutlet recipe will take too long in the morning. But if you prepare the stuffing the night before, this breakfast recipe can be made in 10 minutes. We will be using mutton kheema to try the potato mutton cutlet recipe so that it cooks faster.
 
 
X
Desktop Bottom Promotion