പൊട്ടറ്റോ ഫ്രൈ നാലുമണിയ്ക്ക്

Posted By:
Subscribe to Boldsky

നാലുമണിപ്പലഹാരം അല്‍പം എരിവ് ചേര്‍ന്നതാണെങ്കില്‍ അതിന്റെ ഗുണവും അത്രത്തോളം വലുത് തന്നെയായിരിക്കും. ആരോഗ്യത്തിന് മാത്രമല്ല ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത് സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ് ഉരുളക്കിഴങ്ങ്.

എന്നാല്‍ ഇന്ന് നാലുമണിപ്പലഹാരമായി ഉരുളക്കിഴങ്ങ് ഫ്രൈ ആയാലോ? നാലുമണിപ്പലഹാരം അടിപൊളിയാക്കാന്‍ പൊട്ടറ്റോ ഫ്രൈ തയ്യാറാക്കാം. എങ്ങനെ എന്ന് നോക്കാം.

 potato fry recipe

ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ്- രണ്ടെണ്ണം
എണ്ണ- വറുക്കാന്‍ പാകത്തിന്
ഉപ്പ്- പാകത്തിന്
കുരുമുളക് പൊടി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വളരെ ചെറിയ കഷ്ണങ്ങളാക്കുക. ഇതിലേക്ക് ഉപ്പും കുരുമുളകും പുരട്ടി വെയ്ക്കാം. പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഇടുക.

ഇത് നന്നായി മൊരിഞ്ഞ് കഴിഞ്ഞാല്‍ കോരിയെടുക്കാം. നാലുമണിപ്പലഹാരമായി ചായക്കോ കാപ്പിക്കോ ഒപ്പം കഴിയ്ക്കാന്‍ നല്ല സ്വാദായിരിക്കും.

English summary

potato fry recipe

Aloo fry, an easy, quick, crispy potato fry made with less oil.
Please Wait while comments are loading...
Subscribe Newsletter