For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോശയ്ക്ക് ഉരുളക്കിഴങ്ങു രുചി, പൊട്ടെറ്റോ ദോശ

|

ദോശ പലര്‍ക്കും ഇഷ്ടമുളള ഭക്ഷണമാണെങ്കിലും സാധാരണ ദോശയോട് കുട്ടികള്‍ക്ക് അത്ര പ്രിയമുണ്ടായെന്നു വരില്ല. എന്നാല്‍ ദോശയില്‍ വകഭേദങ്ങള്‍ വരുത്തിയാല്‍ ഇവര്‍ ഇതു കഴിച്ചേക്കും.

ചപ്ലി കബാബ് തയ്യാറാക്കൂചപ്ലി കബാബ് തയ്യാറാക്കൂ

സ്‌കൂളില്‍ നിന്നും വിശന്നു വരുന്ന കുട്ടികള്‍ക്കു നല്‍കാന്‍ ഒരു പ്രത്യേക തരം ദോശ പരീക്ഷിച്ചു നോക്കൂ, ഉരുളക്കിഴങ്ങു ചേര്‍ത്തുണ്ടാക്കിയ പൊട്ടെറ്റോ ദോശ. ഇത് മൈദ മാവുപയോഗിച്ചാണ് ഉണ്ടാക്കേണ്ടത്. വേണമെങ്കില്‍ സാധാരണ ദോശമാവിലും ഇതുണ്ടാക്കാം.

Potato Dosa

ഉരുളക്കിഴങ്ങ്-2
മൈദ-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-2
മല്ലിയില
ഉപ്പ്
എണ്ണ

ഉരുളക്കിഴങ്ങ് കഴുകി വേവിച്ചു തൊലി കളയുക. ഇത് ഗ്രേറ്റു ചെയ്യണം. ഇതിലേയ്ക്ക് മൈദമാവും ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കി ദോശയ്ക്കു ചേരും വിധത്തിലാക്കുക.

തവ അല്ലെങ്കില്‍ ദോശക്കല്ലു ചൂടാക്കി എണ്ണ പുരട്ടി ദോശയുണ്ടാക്കാം.

ചട്‌നി ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

പാചകം, സ്‌നാക്‌സ്, പൊട്ടെറ്റോ ദോശ, സ്വാദ്‌

English summary

Potato Dosa Recipe

Try potato dosa as a different evening snacks and enjoy a good evening,
Story first published: Friday, June 6, 2014, 14:44 [IST]
X
Desktop Bottom Promotion