For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊട്ടെറ്റൊ ബജിയുണ്ടാക്കൂ

|

ഉരുളക്കിഴങ്ങ് ലോകത്തെമ്പാടും ആളുകള്‍ ഒരുപോലെയുപയോഗിയ്ക്കുന്ന ഭക്ഷണവസ്തുവാണെന്നു പറയാം. ഇത് കറികള്‍ക്കായാലും വറുത്തായാലും ആളുകള്‍ ഇഷ്ടപ്പെടുന്നു.

ഉരുളക്കിഴങ്ങ് വറുത്തെടുത്ത വിഭവങ്ങള്‍ പ്രസിദ്ധമാണ്. ഇവ കൂടാതെ ഉരുളക്കിഴങ്ങു കൊണ്ടു ബജിയുമുണ്ടാക്കാം. ഇത് എങ്ങനെയെന്നു നോക്കൂ,

Potaot Bajji

ഉരുളക്കിഴങ്ങ്-3
കടലമാവാ-ഒന്നര കപ്പ്
വെള്ളം-ഒരു കപ്പ്
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
കായം-ഒരു നുള്ള്
ബേക്കിംഗ് സോഡ-2 നുള്ള്
ഉപ്പ്
എണ്ണ

ഉരുളക്കിഴങ്ങു തൊലി കളഞ്ഞ് നല്ലപോലെ കഴുകുക, ഇത് കഴുകി ശേഷം ഉപ്പുവെള്ളത്തില്‍ അല്‍പനേരം മുക്കി വയ്ക്കുക.

ഇത് അല്‍പം കഴിഞ്ഞ് ഉപ്പുവെള്ളത്തില്‍ നിന്നെടുത്ത് വെള്ളം കളഞ്ഞു വയ്ക്കണം. ഇത് കനം കുറച്ച് വട്ടത്തില്‍ അരിയുക.

ഒരു ബൗളില്‍ കടലമാവ്, മുളകുപൊടി, ഗരം മസാല പൗഡര്‍, ബേക്കിംഗ് സോഡ, കായം, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇത് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മാവാക്കുക.

മാവിലേയ്ക്ക് ഉരുളക്കിഴങ്ങു കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ഉരുളക്കിഴങ്ങു കഷ്ണങ്ങള്‍ വറുത്തു കോരണം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇവ വറുക്കുക.

ചൂടോടെ കഴിയ്ക്കാം.

English summary

Potato Bajji Recipe

You must have heard of the famous onions bajjis which most people love to enjoy with a cup of tea. But, lets try out this yummy fried snack, potato bajjis.
 
 
Story first published: Monday, December 2, 2013, 15:26 [IST]
X
Desktop Bottom Promotion