For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനീര്‍ ഹുസൈനി കബാബ്

|

പനീര്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പാലുല്‍പന്നങ്ങളില്‍ പെടുന്നതു തന്നെ കാരണം. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതു കൊണ്ട് കുട്ടികള്‍ക്കും ഇത് ഏറെ നല്ലതാണ്.

പനീര്‍ ഉപയോഗിച്ച് കബാബുണ്ടാക്കാം. പനീറും കൂടെ മട്ടന്‍ സ്റ്റോക്കും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. പനീര്‍ ഹുസൈനി കബാബ് എന്നാണ് ഇതിന്റെ പേര്.

Paneer Kebab

പനീര്‍-1 കപ്പ്
കോണ്‍ഫ്‌ളോര്‍-1 ടേബിള്‍ സ്പൂണ്‍
മട്ടന്‍ സ്‌റ്റോക്ക്-1 കപ്പ്
പച്ചമുളക്-4
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-അര ടേബിള്‍ സ്പൂണ്‍
ഉപ്പ്
എണ്ണ
ബ്രെഡ് ക്രംമ്പ്‌സ്
ബ്രെഡ് സ്ലൈസ്

ബ്രെഡ് സ്ലൈസ് മട്ടന്‍ സ്‌റ്റോക്കില്‍ മുക്കുക. ഇത് പിഴിഞ്ഞെടുക്കണം. നല്ലപോലെ ഉടയ്ക്കുക.

പനീര്‍ ഗ്രേറ്റു ചെയ്യുക. ഇതും ബ്രെഡും എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകയും കൂട്ടിക്കലര്‍ത്തുക.

ഇവ നീളത്തില്‍ ഉരുട്ടിയെടുക്കണം. പിന്നീട് ഇത് ബ്രെഡ് ക്രംമ്പ്‌സില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ വറുത്തെടുക്കാം.

ചൂടോടെ പുതിന ചട്‌നി, സോസ് എന്നിവ ചേര്‍ത്ത് കഴിയ്ക്കാം.

English summary

Cooking, Non Veg, Paneer Hussaini kebab, Snacks, പാചകം, വെജ്, നോണ്‍ വെജ്, പനീര്‍ ഹുസൈനി കബാബ്, സ്‌നാക്‌സ്‌

This Ramadan savour the spicy and delicious paneer hussaini kebabs,
Story first published: Wednesday, May 8, 2013, 15:53 [IST]
X
Desktop Bottom Promotion