For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനീര്‍ കട്‌ലറ്റ് ഉണ്ടാക്കി നോക്കൂ

|

പനീര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചേര്‍ന്ന നല്ലൊരു ഭക്ഷണപദാര്‍ത്ഥമാണ്. ഇതിലെ കാല്‍സ്യം തന്നെയാണ് ഇതിന് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതും.

പനീര്‍ കൊണ്ട് സ്വാദേറിയ കട്‌ലറ്റുണ്ടാക്കി നോക്കൂ. നാലുമണിപ്പലഹാരി ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണിത്.

പനീര്‍-കാല്‍കിലോ
ബ്രെഡ് - 2 കഷ്ണം
സവാള-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ചാട്ട് മസാല-1 ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
മൈദ-2 ടേബിള്‍ സ്പൂണ്‍
പുതിനയില
ഉപ്പ്
എണ്ണ
വെള്ളം
ബ്രെഡ് ക്രംമ്പ്‌സ്

ബ്രെഡ് കഷ്ണങ്ങള്‍ വെള്ളത്തില്‍ മുക്കി വെള്ളം പിഴിഞ്ഞു കളയുക.

പനീര്‍ ഗ്രേറ്റു ചെയ്യുകയോ നല്ലപോലെ ഉടയ്ക്കുകയോ ചെയ്യുക.

പനീറും വെള്ളം പിഴിഞ്ഞു കളഞ്ഞ ബ്രെഡ് കഷ്ണങ്ങളും ബ്രെഡ് ക്രംമ്പ്‌സ്, എണ്ണ, മൈദ, വെള്ളം എന്നിവ ഒഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും കൂട്ടിക്കലര്‍ത്തുക.

മൈദയില്‍ അല്‍പം വെള്ളം ചേര്‍ത്ത് കുഴമ്പുപരുവത്തിലാക്കുക. പനീര്‍ മിശ്രിതം കട്‌ലറ്റു പോലെ പരത്തുക. ഇത് മൈദയില്‍ മുക്കിയെടുക്കുക. പിന്നീട് ബ്രെഡ് ക്രംമ്പ്‌സില്‍ ഇരുവശവും അമര്‍ത്തുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് ഇതു വറുത്തെടുക്കുക. ഇരുവശവും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം.

പനീര്‍ കട്‌ലറ്റ് തയ്യാര്‍. ചൂടോടെ ചട്‌നിയോ സോസോ ചേര്‍ത്തു കഴിയ്ക്കാം.

English summary

Paneer Cutlet Recipe

Paneer is a favourite among vegetarians and non-vegetarians alike. So, here is a spicy and a mouthwatering paneer cutlet recipe. You can relish it all by itself or you can also use it as a patty inside a burger. This recipe can be prepared in many ways. The cutlets can be either deep-fried, shallow fried or even baked if you are a calorie conscious person. Here we are shallow frying the cutlets. The coating of the breadcrumbs give it a crispy, crunchy taste which is simply hard to resist.
X
Desktop Bottom Promotion