For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനീര്‍ 65 ഉണ്ടാക്കാം

|

പനീര്‍ പാലുല്‍പന്നമായതു കൊണ്ടു തന്നെ ഗുണവും വര്‍ദ്ധിയ്ക്കും. പനീര്‍ കൊണ്ട് വിവിധ തരം വിഭവങ്ങളുണ്ടാക്കാം.

ചിക്കന്‍ 65 എന്നു പറയുന്ന പോലെ പനീര്‍ കൊണ്ടും ഉണ്ടാക്കാം, പനീര്‍ 65.

പനീര്‍ 65 എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ, കുട്ടികള്‍ക്കൊരു പോഷകസമൃദ്ധമായ സ്‌നാക്‌സായും സൈഡ് ഡിഷായുമെല്ലാം ഇതുപയോഗിയ്ക്കാം.

Paneer 65

പനീര്‍ ക്യൂബ്-അരക്കിലോ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
മൈദ-1 ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
ചാട്ട് മസാല-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില

എണ്ണയും പനീറും ഒഴികെയുള്ള എല്ലാ ചേരുവകളും പാകത്തിനു വെള്ളം ചേര്‍ത്ത് മാവാക്കുക. മല്ലിയില അരിഞ്ഞിടണം.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക.

പനീര്‍ ക്യൂബുകള്‍ ഓരോന്നായി മാവില്‍ മുക്കി എണ്ണയില്‍ വറുത്തു കോരുക.

ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം.

പനീര്‍ 65 തയ്യാര്‍. സോസ് ചേര്‍ത്തു ചൂടോടെ കഴിയ്ക്കാം.

ഞങ്ങളുടെ ഹോം പേജിലേയ്ക്കു പോകൂ

Comments

English summary

Paneer 65 Recipe

Here is a tasty and nutritious recipe, paneer 65. Try this easy recipe,
Story first published: Wednesday, October 8, 2014, 14:58 [IST]
X
Desktop Bottom Promotion