ഓട്‌സ് കേക്കുകള്‍

Posted By:

ഓട്‌സ് പോഷകസമ്പന്നമായ ഒരു ആഹാരമാണ്. അതുകൊണ്ടു തന്നെ രാവിലത്തെ ഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് അത്യുത്തമമാണ്.

ഇതാ, ഓട്‌സ് കേക്കുകള്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ. കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റിയ പോഷകസമൃദ്ധമായ സ്‌നാക്‌സാണിത്.

1 എളുപ്പം വേവുന്ന ഓട്‌സ് - ഒരു കപ്പ്
2 ഡ്രൈഡ് മിക്‌സഡ് ഫ്രൂട്ട്- അരക്കപ്പ്
3 പാല്‍- 2 കപ്പ്
4 കോഴിമുട്ട-1
5 പഞ്ചസാര: കാല്‍കപ്പ്
6 വാനില- അര ടീസ്പൂണ്‍
7 ഉപ്പ്-ഒരു നുള്ള്
8 സിറപ് - 2 ടേബിള്‍സ്പൂണ്‍

നേരിട്ട് സെര്‍വ് ചെയ്യുന്ന ഭക്ഷണമായതിനാല്‍ നാല് ബേക്കിങ് കപ്പുകളില്‍(കസ്റ്റാര്‍ഡ് കപ്പ്) തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്. നോണ്‍ സ്റ്റിക് സ്േ്രപ അടിച്ചതിനുശേഷം കപ്പുകള്‍ മാറ്റിവെയ്ക്കുക. മറ്റൊരു പാത്രത്തില്‍ പാല്‍, അടിച്ച മുട്ട, വാനില, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. അതിനുശേഷം ഓട്‌സും ഡ്രൈഫ്രൂട്‌സും അതിലേക്കിട്ട് നന്നായി മിക്‌സ് ചെയ്യുക.

മിശ്രിതം കപ്പുകളിലേക്ക് പകരുക. 350 ഡിഗ്രി ചൂടില്‍ അരമണിക്കൂര്‍ വേവിക്കുക. അതിനുശേഷം പുറത്തെടുത്ത്് അല്‍പ്പം ഡ്രൈ ഫ്രൂട്ടും സിറപ്പ് ഉപയോഗിച്ച് അലങ്കരിക്കുക. നല്ല ചിരിയ്ക്കുന്ന രൂപങ്ങളുണ്ടാക്കൂ. കുട്ടികള്‍ ആസ്വദിച്ചു കഴിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Read more about: snacks, സ്‌നാക്‌സ്‌, cake, കേക്ക്‌
English summary

Recipe, Oats Cake, Cooking, Taste,പാചകം, ഓട്‌സ് കേക്ക്, സ്വാദ്, സ്‌നാക്‌സ്‌

Giving your children a smiling bowl of baked oatmeal to start their day. This recipe, requires one cup of quick-cooking rolled oats, half of a cup of dried mixed fruit, two cups of milk, one egg, a quarter cup of sugar, half a teaspoon of vanilla, a pinch of salt, and two tablespoons of syrup.
Story first published: Wednesday, December 26, 2012, 18:22 [IST]
Please Wait while comments are loading...
Subscribe Newsletter