For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നൂഡില്‍സ് കട്‌ലറ്റ് തയ്യാറാക്കാം

|

കുട്ടികള്‍ക്കും ഒരു പരിധി വരെ മുതിര്‍ന്നവര്‍ക്കും ഇഷ്ടമുള്ളൊരു ഭക്ഷണമാണ് നൂഡില്‍സ്. നൂഡില്‍സിന് അല്‍പം വെറൈറ്റി വേണമെങ്കില്‍ നൂഡില്‍സ് കട്‌ലറ്റ് പരീക്ഷിച്ചു നോക്കൂ. ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്.

നൂഡില്‍സ് കട്‌ലറ്റ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Cutlet

ഇന്‍സ്റ്റന്റ് നൂഡില്‍സ്-150 ഗ്രാം
പച്ചക്കറികള്‍ വേവിച്ചത്-അര കപ്പ്
ഗ്രീന്‍പീസ് വേവിച്ചത്-കാല്‍കപ്പ്
ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്-അര കപ്പ്
സ്പ്രിംഗ് ഒണിയന്‍-കാല്‍ കപ്പ്
ഒണിയന്‍ ഗ്രീന്‍സ്-അര കപ്പ്
പച്ചമുളക് അരിഞ്ഞത്-അര ടീസ്പൂണ്‍
മല്ലിയില
ചാട്ട് മസാല
ഉപ്പ്

നൂഡില്‍സ് ടേസ്റ്റ്‌മേക്കറില്ലാതെ വേവിച്ചെടുക്കുക.

ബാ്ക്കിയെല്ലാ ചേരുവകളും വേവിച്ച നൂഡില്‍സും ചേര്‍ത്തിളക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് കുറേശെ വീതമെടുത്ത് കട്‌ലറ്റ് ആകൃതിയിലാക്കി വറുത്ത കോരുക.

ചൂടോടെ കഴിച്ചു നോക്കൂ, നൂഡില്‍സ് കട്‌ലറ്റ്

English summary

Noodles Cutlet Recipe

Noodles is a popular food among people. If you want to give a separate taste for noodles, try this noodles recipe,
Story first published: Tuesday, July 8, 2014, 14:00 [IST]
X
Desktop Bottom Promotion