For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈസൂര്‍ ബോണ്ട തയ്യാറാക്കാം

|

ബോണ്ട നാലുമണിക്കാപ്പിയ്ക്കുള്ള ഒരു പലഹാരമാണ്. മൈസൂര്‍ ബോണ്ട മൈസൂര്‍ സ്‌റ്റൈലിലുള്ള ഒരു ബോണ്ട റെസിപ്പിയാണ്.

ഉഴുന്നുപരിപ്പുപയോഗിച്ചാണ് ഇതു തയ്യാറാക്കുന്നത്. മൈസൂര്‍ ബോണ്ട എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

mysore bonda

ഉഴുന്നു പരിപ്പ്-1 കപ്പ്
തേങ്ങ ചിരകിയത്-കാല്‍ കപ്പ്
കുരുമുളകുപൊടി-ഒന്നര ടീസ്പൂണ്‍
കായം-ഒരു നുള്ള്
പച്ചമുളക്-1
ഉപ്പ്
മല്ലിയില
എണ്ണ

ഉഴുന്ന് വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് പാകത്തിനു മാത്രം വെള്ളം ചേര്‍ത്ത് പച്ചമുളകും ചേര്‍ത്തരച്ചെടുക്കുക. കട്ടിയുള്ള മാവായി വളരെ മൃദുവായി വേണം അരച്ചെടുക്കാന്‍.

ഇതിലേയ്ക്ക് ഉപ്പും മല്ലിയിലയും ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക.

ഉണ്ണിയപ്പമോ കുഴിപ്പനിയാരമോ ഉണ്ടാക്കുന്ന പാന്‍ ചൂടാക്കുക. ഇതില്‍ ഓയിലൊഴിച്ചു തിളപ്പിച്ച് ഓരോ കുഴിയിലായി മാവൊഴിയ്ക്കുക. ഇതു വശവും വെന്തു ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങിയെടുക്കാം.

മൈസൂര്‍ ബോണ്ട തയ്യാര്‍.

English summary

Mysore Bonda Recipe

Here is the recipe of Mysore Bonda, a snack from Mysore. Try this recipe,
Story first published: Monday, January 12, 2015, 14:46 [IST]
X
Desktop Bottom Promotion