For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെജ് കട്‌ലറ്റ് മൈക്രോവേവില്‍ തയ്യാറാക്കൂ

|

പാചകം എളുപ്പമാക്കാനുള്ള സംവിധാനമാണ് മൈക്രോവേവ്. ഗ്രില്‍, ബേക്ക് തുടങ്ങിയ സംവിധാനങ്ങളുള്ളതു കൊണ്ട് മൈക്രോവേവിലെ പാചകം ആരോഗ്യകരവുമാണ്. എന്നാല്‍ വറുത്തതും പൊരിച്ചതുമായ രുചികള്‍ ലഭിയ്ക്കുകയും ചെയ്യും.

കടലറ്റ് മിക്കവാറും പേരുടെ ഒരു ഇഷ്ടവിഭവമാണ്. മൈക്രോവേവില്‍ വെജ് കട്‌ലറ്റ് എങ്ങനെ പാകം ചെയ്യുമെന്നു നോക്കൂ.

ഉരുളക്കിഴങ്ങ്-2
സവാള-1
ക്യാബേജ്-അരക്കപ്പ്
ബീറ്ററൂട്ട്-കാല്‍ കപ്പ്
്ഗ്രീന്‍പീസ്-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-4
ഗരം മസാല-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ചാട്ട് മസാല-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ബ്രഡ് ക്രംമ്പ്‌സ് അല്ലെങ്കില്‍ റസ്‌ക് പൗഡര്‍
ഉപ്പ്
എണ്ണ

ഉരുളക്കിഴങ്ങ് വേവിയ്ക്കുക. എന്നിട്ട് തൊലി കളയുക. ക്യാബേജ്, ബീറ്റ്‌റൂട്ട് എ്ന്നിവ ഗ്രേറ്റു ചെയ്യുക. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിയണം. ഗ്രീന്‍പീസ് വേവിയ്ക്കണം.

വേവിച്ച ഉരുളക്കിഴങ്ങും ഗ്രീന്‍പീസും നല്ലപോലെ ഉടയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള പച്ചക്കറികളും മുളകും ചേര്‍ക്കണം. ബാക്കിയെല്ലാ മസാലകളും ഉപ്പും ഇതില്‍ ചേര്‍ക്കുക. ഇവ നല്ലപോലെ കൂട്ടിക്കല്‍ത്തുക.

മൈക്രോവേവ് കണ്‍വെന്‍ഷന്‍ മോഡില്‍ 250 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. പച്ചക്കറിക്കൂട്ടെടുത്ത് കട്‌ലറ്റ് ആകൃതിയില്‍ കൈവെള്ളയില്‍ വച്ചു പരത്തുക. ഇത് കയ്യില്‍ പിടിക്കാതിരിക്കാന്‍ കയ്യിലല്‍പ്പം എണ്ണ പുരട്ടാം. ഇത് ബ്രഡ് ക്രംമ്പ്‌സില്‍ മുക്കിയെടുക്കുക.

മൈക്രോവേവ് പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി കട്‌ലറ്റ് ഇതില്‍ വച്ച് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ പാചകം ചെയ്‌തെടുക്കുക.

സോസ് ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

X
Desktop Bottom Promotion