For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസാല ഉരുളക്കിഴങ്ങ്‌ ഫ്രൈ തയ്യാറാക്കാം

|

ഉരുളക്കിഴങ്ങ്‌ എല്ലാവരും പൊതുവെ ഉപയോഗിയ്‌ക്കുന്ന ഒരു ഭക്ഷണവസ്‌തുമാണ്‌. ഇതുകൊണ്ട്‌ പല വിഭവങ്ങളും ഉണ്ടാക്കാന്‍ സാധിയ്‌ക്കും.

ചപ്പാത്തിക്കൊപ്പം മഷ്‌റൂം കോഫ്തചപ്പാത്തിക്കൊപ്പം മഷ്‌റൂം കോഫ്ത

ഉരുളക്കിഴങ്ങിന്റെ വറുത്ത രുചി പലര്‍ക്കും ഏറെ ഇഷ്ടമാണ്‌. മസാല ചേര്‍ത്ത്‌ ഉരുളക്കിഴങ്ങു ഫ്രൈ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Masala Aloo Fry Recipe

ഉരുളക്കിഴങ്ങ്‌-2
മുളകുപൊടി-1 ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്‌പൂണ്‍
പെരുഞ്ചീരകം-അര ടീസ്‌പൂണ്‍
പച്ചമുളക്‌-2
ചാട്ട്‌ മസാല-1 ടീസ്‌പൂണ്‍
എണ്ണ
ഉപ്പ്‌

ഉരുളക്കിഴങ്ങ്‌ നല്ലപോലെ കഴുകി തൊലികളഞ്ഞ്‌ അല്‍പം കട്ടിയില്‍ നീളത്തില്‍ മുറിയ്‌ക്കുക.

ഇതില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ചാട്ട്‌ മസാല, ഉപ്പ്‌ എന്നിവ പുരട്ടി വയ്‌ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്‌ക്കുക. ഇതില്‍ പെരുഞ്ചീരകമിട്ടു പൊട്ടിയ്‌ക്കുക. ഇതിലേയ്‌ക്ക്‌ ഉരുളക്കിഴങ്ങു കഷ്‌ണങ്ങള്‍ ചേര്‍ക്കണം. പച്ചമുളകും ചേര്‍ക്കുക.

ഇത്‌ അടച്ചു വച്ച്‌ വേവിയ്‌ക്കുക. ഒരുവിധം വെന്തു കഴിയുമ്പോള്‍ അടപ്പു തുറന്ന്‌ അല്‍പം എണ്ണ കൂടി ഒഴിച്ച്‌ ഫ്രൈ ചെയ്‌തെടുക്കുക.

ചൂടോടെ കഴിയ്‌ക്കാം.

English summary

Masala Aloo Fry Recipe

Masala aloo fry is a very simple and easy recipe. To try out this masala aloo fry recipe at home, read on
Story first published: Saturday, June 21, 2014, 15:55 [IST]
X
Desktop Bottom Promotion