For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്ദൂര്‍ വട തയ്യാറാക്കൂ

|

പരിപ്പു വട, ഉള്ളിവട, ഉഴുന്നുവട തുടങ്ങിയ വടയിനങ്ങള്‍ മിക്കവാറും പേര്‍ക്ക് പ്രിയപ്പെട്ട ആഹാരസാധനങ്ങളായിരിയ്ക്കും.

എന്നാല്‍ ഇതല്ലാതെ പുതിയ ഇനം വട പരീക്ഷിയ്ക്കണമെന്നുണ്ടോ, മദ്ദൂര്‍ വട എന്നാണ് ഇതിന്റെ പേര്.

റവ, മൈദ, അരിപ്പൊടി എന്നിവയാണ് ഈ വടയുടെ പ്രധാന കൂട്ടുകള്‍.

Maddur Vada

മൈദ-ഒരു കപ്പ്
റവ-അര കപ്പ്
അരിപ്പൊടി-അര കപ്പ്
സവാള-1
ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍
പച്ചമുളക്-1
കറിവേപ്പില
മല്ലിയില
ഉപ്പ്
വെള്ളം
എണ്ണ

റവ, അരിപ്പൊടി, മൈദ, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവയും കലര്‍ത്തുക. ഇതില്‍ അല്‍പം എണ്ണയും വെള്ളവും ചേര്‍ത്ത വടമാവിന്റെ പരുവത്തിലാക്കുക. ഇത് 15 മിനിറ്റു വയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. വട വലിപ്പത്തില്‍ മാവ് കയ്യിലെടുത്തു പരത്തുക. തിളയ്ക്കുന്ന വെളിച്ചെണ്ണയില്‍ ഇതിട്ടു വറുത്തെടുക്കണം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം.

മദ്ദൂര്‍ വട തയ്യാര്‍. സോസ് ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

English summary

Maddur Vada Recipe

Making maddur vada is quite simple and easy. To go along with this lovely breakfast treat, is pudina chutney. The best thing about this easy fried breakfast recipe is the crispiness of the maddur vada!
Story first published: Tuesday, December 3, 2013, 13:30 [IST]
X
Desktop Bottom Promotion